വയനാട്: വയനാട് പേരിയ വനമേഖലയില്‍ വൃദ്ധ ദമ്പതികളെ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. മാനന്തവാടി കൊയിലേരി കുളപ്പുറത്ത് കുഞ്ഞേപ്പ് എന്ന ജോസഫ് (83), ഭാര്യ അന്നക്കുട്ടി (74) എന്നിവരാണ് മരിച്ചത്. കുടുംബ പ്രശ്നങ്ങളെ തുടര്‍ന്നാണ് ജീവനൊടുക്കിയത് എന്നാണ് വിവരം.ഇരുവരെയും മാനന്തവാടി തവിഞ്ഞാലില്‍ നിന്നും നവംബര്‍ 25 മുതല്‍ കാണാതായിരുന്നു. കൊച്ചുമകന്റെ വീട്ടില്‍ വന്നശേഷം നവംബര്‍ 25 ന് ആശുപത്രിയിലേക്കാണെന്ന് പറഞ്ഞ് പോയതായിരുന്നു.
https://youtu.be/BDyFjPam3Vk
കാണാതായതോടെ മാനന്തവാടി പൊലീസില്‍ പരാതി നല്‍കി. മുന്‍പ് താമസിച്ച സ്ഥലത്തുനിന്നും മൂന്ന് കിലോമീറ്റര്‍ മാറി ഇരുവരെയും കണ്ടതായി നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. പൊലീസും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് പേരിയ വനമേഖലയില്‍ നിന്നും മരിച്ച നിലയില്‍ കണ്ടെത്തിയത്. വിഷം കഴിച്ചതാകാമെന്ന് സംശയിക്കുന്ന തെളിവുകളും പൊലീസിന് ലഭിച്ചു. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കുന്നതിനുളള തുടര്‍നടപടികള്‍ സ്വീകരിച്ചു.