മൂന്നാര്‍: ഏഴു ദിവസത്തിനുള്ളില്‍ ഒഴിയണമെന്ന് ആവശ്യപ്പെട്ട് ദേവികുളം മുന്‍ എംഎല്‍എ എസ്.രാജേന്ദ്രന്റെ പേരിലുള്ള മറ്റൊരു വീടിനാണ് ഒഴിപ്പിക്കല്‍ നോട്ടീസ് നല്‍കിയത് എന്ന് റവന്യു വകുപ്പ്.
ഇപ്പോള്‍ എസ്.രാജേന്ദ്രന്‍ താമസിക്കുന്ന വീടിന് നല്‍കിയത് വിശദീകരണ നോട്ടീസ് ആണെന്നും റവന്യു വകുപ്പ് അറിയിച്ചു. ഒഴിപ്പിക്കല്‍ നോട്ടീസ് നല്‍കിയത് ഇപ്പോള്‍ താമസിക്കുന്ന വീടിന് തന്നെയാണ് എന്ന് രാജേന്ദ്രന്‍ പറഞ്ഞു.
https://youtu.be/BDyFjPam3Vk
കെഎസ്ഇബിയുടെ ഭൂമിയില്‍ നിര്‍മിച്ച വീടിനാണ് ഒഴിപ്പിക്കല്‍ നോട്ടിസ് നല്‍കിയത്. മറ്റുചിലര്‍ക്ക് ഈ വീട് രാജേന്ദ്രന്‍ വാടകയ്ക്ക് നല്‍കിയിരിക്കുകയാണ്.താനും ഭാര്യയും താമസിക്കുന്ന വീട്ടില്‍ നിന്ന് കുടിയിറക്കുകയാണെന്നും തനിക്ക് വേറെ വീടൊന്നുമില്ലെന്നുമാണ് രാജേന്ദ്രന്‍ നേരത്തേ മാധ്യമങ്ങളോട് പറഞ്ഞത്.
പുറമ്പോക്ക് ഭൂമിയില്‍ വീട് നിര്‍മിച്ചിരിക്കുന്നത് കൊണ്ട് ഒഴിയണമെന്ന് ആവശ്യപ്പെട്ടാണ് മൂന്നാര്‍ വില്ലേജ് ഓഫിസര്‍ നോട്ടിസ് നല്‍കിയത്. മൂന്നാര്‍ ഇക്കാനഗറിലെ ഒന്‍പത് സെന്റ് ഭൂമിയെച്ചൊല്ലിയാണ് വിവാദം.
Discussion about this post