ഏകീകൃത കുര്‍ബാനയെച്ചൊല്ലി തര്‍ക്കം: ആര്‍ച്ച് ബിഷപ്പിനെ തടഞ്ഞു

ഏകീകൃത കുര്‍ബാനയെ എതിര്‍ക്കുന്നവര്‍ ഗേറ്റ് അകത്തുനിന്ന് പൂട്ടി.

കൊച്ചി: ഏകീകൃത കുര്‍ബാന അര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട് എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയില്‍ സംഘര്‍ഷം. ഏകീകൃത കുര്‍ബാനയെ എതിര്‍ക്കുന്നവര്‍ ഗേറ്റ് അകത്തുനിന്ന് പൂട്ടി. എതിര്‍വിഭാഗം പൂട്ടിയിട്ട ഗേറ്റ് തകര്‍ത്തു. ബസിലിക്കയിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച ഇവരെ പൊലീസ് ബലം പ്രയോഗിച്ച് പുറത്തേക്ക് മാറ്റി. ബസിലിക്കയില്‍ ജനാഭിമുഖ കുര്‍ബാന അര്‍പ്പിച്ചു. മറുവിഭാഗം പുറത്ത് പ്രതിഷേധം തുടരുകയാണ്. ഏകീകൃത കുര്‍ബാന അര്‍പ്പിക്കാനെത്തിയ അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്റര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിനെ ബസിലിക്കയില്‍ തടഞ്ഞിരുന്നു. മാര്‍ ആന്‍ഡ്രൂസ് താഴത്ത് ബസിലിക്കയില്‍ പ്രവേശിക്കാന്‍ കഴിയാതെ മടങ്ങി. പൊലീസ് ഇരുവിഭാഗവുമായി ചര്‍ച്ച നടത്തുന്നുണ്ട്.

https://youtu.be/BDyFjPam3Vk

Exit mobile version