ദോഹ: ലോകകപ്പിൽ 2 ദശകങ്ങളായി തുടരുന്ന ചാമ്പ്യൻ ശാപത്തിന് അന്ത്യം കുറിച്ച് ഗ്രൂപ്പ് ഡിയിലെ നിർണായക മത്സരത്തിൽ ഡെന്മാർക്കിനെ പരാജയപ്പെടുത്തി ഫ്രാൻസ് പ്രീക്വാർട്ടർ യോഗ്യത ഉറപ്പിച്ചു. ഇരട്ടഗോളുകൾ നേടിയ കിടിലൻ താരം കിലിയൻ എംബാപ്പെയുടെ ചിറകിലേറിയാണ് ഫ്രഞ്ച് പട വെന്നിക്കൊടി പാറിച്ചത്.
ഫുട്ബോൾ ലോകകപ്പിൽ കിരീടം നേടുന്ന ടീം തൊട്ടടുത്ത ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്താകുന്നകുന്നത് ഫുട്ബോൾ ലോകത്തിന്റെ ശാപമായിരുന്നു. 1998ൽ ഫ്രാൻസ് ലോകകപ്പ് ജയിച്ചത് മുതൽ ആയിരുന്നു ഈ ദുരിതം ചാമ്പ്യന്മാരെ വേട്ടയാടാൻ തുടങ്ങിയത്. 98ൽ കിരീടം നേടിയ ഫ്രാൻസ് 2002ലെ ലോകകപ്പിൽ ആദ്യ റൗണ്ടിൽ പുറത്തായപ്പോൾ എല്ലാവരും ഞെട്ടി.
2002ൽ കപ്പ് നേടിയ ബ്രസീൽ 2006ൽ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്ത് ആകാത്തത് ഒഴിച്ചാൽ ബാക്കി എല്ലാ ചാമ്പ്യന്മാരും ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായിരുന്നു. 2006ൽ ഇറ്റലി ലോക കിരീടം ഉയർത്തി. ഇറ്റലി എന്തായാലും ഗ്രൂപ്പ് ഘട്ടത്തിൽ പുറത്താകില്ല എന്ന് 2010ൽ എല്ലാവരും ഉറപ്പിച്ചു പറഞ്ഞു. എന്നാൽ 2010ൽ ഇറ്റലിയും ഗ്രൂപ്പ് ഘട്ടത്തിൽ വീണു. 2018ൽ ഫ്രാൻസ് ആയിരുന്നു കിരീടം നേടിയത്. അതിനാൽ ഇന്നലെ ഫ്രാൻസിന്റെ തോൽവി പലരും പ്രവചിച്ചിരുന്നു. ആദ്യപകുതിയിലെ പ്രകടനവും പ്രവചനം ശരിയാകുന്നുവെന്ന നിലയിലേക്കെത്തിച്ചിരുന്നു.
പക്ഷേ, രണ്ടാം പകുതിയിൽ കളിയും കഥയും മാറി. മത്സരത്തിലെ മൂന്നു ഗോളുകളും പിറന്നത് രണ്ടാം പകുതിയിൽ. 61, 86 മിനിറ്റുകളിലായിരുന്നു എംബാപ്പെയുടെ ഗോളുകൾ. ആൻഡ്രിയാസ് ക്രിസ്റ്റെൻസണാണ് ഡെന്മാർക്കിന്‍റെ ആശ്വാസ ഗോൾ നേടിയത്. എംബാപ്പെയിലൂടെ ഡെന്മാർക്കിനെ തോൽപ്പിച്ചതോടെ ഖത്തർ ലോകകപ്പിൽ പ്രീക്വാർട്ടർ ഉറപ്പിക്കുന്ന ആദ്യ ടീമായി മാറി ഫ്രാൻസ് മാറി. ഇതോടെ ലോകകപ്പിലെ ചാമ്പ്യൻസ് ശാപം അവസാനിച്ചു എന്നാണ് ഫുട്ബോൾ ലോകം കരുതുന്നത്.
Discussion about this post