Striking Seconds
  • Home
  • Latest News
    • Kerala
    • India
    • World
  • Sports
  • Entertainment
    • Cinema
    • Cultural
  • Health
    • Beauty
    • Fitness
    • Lifestyle
  • Special
  • Columns
  • ⋮
    • Sports English
    • Crime
    • Business
    • Sci & Tech
    • Automobile
    • Women
    • Travel
    • Explainer
    • Info
    • Ruchi
No Result
View All Result
Striking Seconds
  • Home
  • Latest News
    • Kerala
    • India
    • World
  • Sports
  • Entertainment
    • Cinema
    • Cultural
  • Health
    • Beauty
    • Fitness
    • Lifestyle
  • Special
  • Columns
  • ⋮
    • Sports English
    • Crime
    • Business
    • Sci & Tech
    • Automobile
    • Women
    • Travel
    • Explainer
    • Info
    • Ruchi
No Result
View All Result
Striking Seconds
No Result
View All Result
  • Home
  • News
  • Entertainment
  • Sports
  • Business
  • Sports English
  • Crime
  • Sci & Tech
  • Automobile
  • Travel
  • Explainer
  • Info
  • Ruchi
  • About Us
  • Contact Us
  • Privacy Policy
  • Terms of Use
Home News

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാൻ അദാനി ഗ്രൂപ്പ്; പ്രതിഷേധവുമായി സമരസമിതി

ലോറികളുടെ ചില്ലുകൾ പ്രതിഷേധക്കാർ കല്ലെറിഞ്ഞു പൊട്ടിച്ചു

News Bureau by News Bureau
Nov 26, 2022, 11:50 am IST
in News, Kerala
Share on FacebookShare on TwitterTelegram

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണം പുനരാരംഭിക്കുമെന്ന് കാട്ടി അദാനി ഗ്രൂപ്പ് സർക്കാരിനു കത്തു നൽകിയതോടെ സ്ഥലത്ത് വൻ സംഘർഷം. പദ്ധതിയെ എതിർക്കുന്ന മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം അക്രമാസക്തമായി. പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്നും ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്നും സമരസമിതി അറിയിച്ചു.

വിഴിഞ്ഞം തുറമുഖത്തെ അനുകൂലിക്കുന്നവരും പ്രതിഷേധവുമായി കല്ലേറുണ്ടായി. തുറമുഖ നിർമ്മാണത്തിന് സാധനങ്ങളുമായി എത്തിയ ലോറികൾ സ്ഥലത്ത് നിന്നും മാറ്റി. ലോറികളുടെ ചില്ലുകൾ പ്രതിഷേധക്കാർ കല്ലെറിഞ്ഞു പൊട്ടിച്ചു

വിഴിഞ്ഞം തുറമുഖ നിർമാണത്തിനെതിരെ ലത്തീൻ സഭയുടെ നേതൃത്വത്തിൽ നടക്കുന്ന സമരത്തെ തുടർന്ന് തുറമുഖ നിർമാണം മൂന്നു മാസമായി മുടങ്ങിയിരിക്കുകയാണ്. തുറമുഖ നിർമാണത്തിനു സുരക്ഷ ഒരുക്കാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു. നിർമാണം തുടങ്ങാൻ അദാനി ഗ്രൂപ്പ് തീരുമാനിച്ച വാർത്ത പുറത്തു വന്നതോടെയാണ് മത്സ്യത്തൊഴിലാളികൾ പ്രതിഷേധവുമായെത്തിയത്.

പ്രതിഷേധ സാഹചര്യം കണക്കിലെടുത്ത് സ്ഥലത്ത് വലിയ പൊലീസ് സംഘം ക്യാംപ് ചെയ്തിരുന്നു. നിർമാണത്തിന് പാറയുമായെത്തിയ വാഹനങ്ങൾ പ്രധാന കവാടത്തിനു മുന്നിൽ പ്രതിഷേധക്കാർ തടഞ്ഞു. പ്രതിഷേധക്കാർ നിലത്തു കിടന്ന് പ്രതിഷേധിച്ചു. സമരപന്തൽ പൊളിച്ചു മാറ്റണമെന്നും നിർമാണത്തിന് തടസം ഉണ്ടാകരുതെന്നും ഹൈക്കോടതി നിർദേശിച്ചിരുന്നു.

ലോറികൾക്കു മുന്നിൽനിന്ന് പ്രതിഷേധക്കാർ മുദ്രാവാക്യം വിളിച്ചതോടെ ലോറികൾക്ക് ചുറ്റും നിന്ന് പൊലീസ് സംരക്ഷണമൊരുക്കി. പ്രതിഷേധക്കാർ പൊലീസ് വലയം മറികടന്ന് ലോറികൾക്ക് അടുത്തേക്ക് ചെന്ന് പ്രതിഷേധിച്ചു. പൊലീസും പ്രതിഷേധക്കാരും തമ്മിൽ പലതവണ ഉന്തും തള്ളുമുണ്ടായി. തുറമുഖത്തെ അനുകൂലിക്കുന്നവരും എതിർക്കുന്നവരുമായും സംഘർഷമുണ്ടായി.

ലോറികൾ നിർമാണ സ്ഥലത്തേക്ക് കടത്തി വിടാൻ പൊലീസ് നടപടിയെടുക്കണമെന്ന് പദ്ധതിയെ അനുകൂലിക്കുന്നവർ ആവശ്യപ്പെട്ടു. വൈദികരുടെ നേതൃത്വത്തിൽ പ്രതിഷേധക്കാരെ പിൻതിരിപ്പിക്കാൻ ശ്രമിച്ചു. വിഴിഞ്ഞം തുറമുഖ നിർമാണം നിർത്തിവച്ച് തീരശോഷണത്തെക്കുറിച്ച് പഠിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. കടലാക്രമണത്തിൽ വീടുകൾ നഷ്ടപ്പെട്ടവർക്ക് എത്രയും വേഗം വീടുകൾ നിർമിച്ചു നൽകണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെടുന്നു. തുറമുഖ നിർമാണം നിർത്തിവയ്ക്കാൻ കഴിയില്ലെന്നാണ് സർക്കാർ നിലപാട്. മറ്റു ആവശ്യങ്ങൾ അംഗീകരിച്ചതായും അധികൃതർ പറയുന്നു.

Tags: thiruvanathapuramVizhinjam Portadani group
ShareSendTweetShare

Related Posts

Priyamvada murder case

പ്രിയംവദ കൊലക്കേസ്; കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയതാണെന്ന് പ്രതിയുടെ മൊഴി

ahmedabad plane crash updates

അഹമ്മദാബാദ് വിമാന ദുരന്തം: നാലുപേരെ കാണാനില്ലെന്ന പരാതിയിൽ പൊലീസ് കേസെടുത്തു

Israel Attacks Iran

ആക്രമണം കടുപ്പിച്ച് ഇറാൻ; നെതന്യാഹു ബങ്കറിലെന്ന് റിപ്പോർട്ട്

വായ്പ എഴുതിത്തള്ളൽ: കേന്ദ്രത്തിന് ഹൈക്കോടതിയുടെ വിമർശനം

വായ്പ എഴുതിത്തള്ളൽ: കേന്ദ്രത്തിന് ഹൈക്കോടതിയുടെ വിമർശനം

Aryadan Shoukath UDF candidate Nilambur

വിമാന ദുരന്തം: നിലമ്പൂരിൽ യുഡിഎഫ് പ്രചരണ പരിപാടികൾ ഒഴിവാക്കി

വയനാട് പുനരധിവാസം ഒരിക്കലും സാധ്യമാകരുതെന്ന് മോദി ഭരണകൂടത്തിന് വാശി

മുഖ്യമന്ത്രി ജനതയോട് മാപ്പ് പറയണം; പാവപ്പെട്ടവരുടെ ശാപം പേറുന്ന സർക്കാർ

Discussion about this post

Latest News

Priyamvada murder case

പ്രിയംവദ കൊലക്കേസ്; കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയതാണെന്ന് പ്രതിയുടെ മൊഴി

ahmedabad plane crash updates

അഹമ്മദാബാദ് വിമാന ദുരന്തം: നാലുപേരെ കാണാനില്ലെന്ന പരാതിയിൽ പൊലീസ് കേസെടുത്തു

Israel Attacks Iran

ആക്രമണം കടുപ്പിച്ച് ഇറാൻ; നെതന്യാഹു ബങ്കറിലെന്ന് റിപ്പോർട്ട്

വായ്പ എഴുതിത്തള്ളൽ: കേന്ദ്രത്തിന് ഹൈക്കോടതിയുടെ വിമർശനം

വായ്പ എഴുതിത്തള്ളൽ: കേന്ദ്രത്തിന് ഹൈക്കോടതിയുടെ വിമർശനം

Aryadan Shoukath UDF candidate Nilambur

വിമാന ദുരന്തം: നിലമ്പൂരിൽ യുഡിഎഫ് പ്രചരണ പരിപാടികൾ ഒഴിവാക്കി

വയനാട് പുനരധിവാസം ഒരിക്കലും സാധ്യമാകരുതെന്ന് മോദി ഭരണകൂടത്തിന് വാശി

മുഖ്യമന്ത്രി ജനതയോട് മാപ്പ് പറയണം; പാവപ്പെട്ടവരുടെ ശാപം പേറുന്ന സർക്കാർ

Israel strikes Iran; Revolutionary Guard chief killed

ഇറാന് ഇസ്രയേലിന്റെ പ്രഹരം; റെവല്യൂഷണറി ​ഗാർഡ് തലവൻ കൊല്ലപ്പെട്ടു

PM Modi's cavalcade on Friday arrived at the site of the AI-171 flight crash

അഹമ്മദാബാദ് വിമാനാപകടത്തിലെ അട്ടിമറി സാധ്യത തള്ളി കേന്ദ്ര സർക്കാർ; നരേന്ദ്ര മോഡി ദുരന്തമുഖത്ത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Use

© Trailblazer Media Productions.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • World
  • Entertainment
  • Sports
  • Business
  • Sports English
  • Crime
  • Sci & Tech
  • Automobile
  • Travel
  • Explainer
  • Info
  • Ruchi
  • About Us
  • Contact Us
  • Privacy Policy
  • Terms of Use

© Trailblazer Media Productions.
Tech-enabled by Ananthapuri Technologies