ഡല്‍ഹി: സംഗീത നാടക അക്കാദമി അവര്‍ഡുകള്‍ പ്രഖ്യാപിച്ചു. 2019,2020,2021 വര്‍ഷങ്ങളിലെ അവാര്‍ഡുകള്‍ ആണ് പ്രഖ്യാപിച്ചത്. നിരവധി മലയാളികള്‍ക്ക് പുരസ്‌കാരം ലഭിച്ചു.
2019-ല്‍ പാല സികെ രാമചന്ദ്രന്‍ ( കര്‍ണാടക സംഗീതം), ട്രിവാന്‍ഡ്രം വി സുരേന്ദ്രന്‍, (മൃദംഗം), നിര്‍മല പണിക്കര്‍ ( മോഹിനിയാട്ടം) എന്നിങ്ങനെ പുരസ്‌കാരം സ്വന്തമാക്കി. 2021-ല്‍ കലാമണ്ഡലം ഗിരിജ ( കൂടിയാട്ടം), നീന പ്രസാദ് (മോഹിനിയാട്ടം), ഇഞ്ചക്കാട്ട് രാമചന്ദ്രന്‍ പിള്ളൈ (കഥകളി), രാധ നമ്പൂതിരി ( കര്‍ണാടക സംഗീതം) എന്നിവരാണ് പുരസ്‌കാരം സ്വന്തമാക്കിയ മലയാളികള്‍. ആകെ 128 കലാകാരന്മാര്‍ പുരസ്‌കാര ജേതാക്കളായി.
ഒരു ലക്ഷം രൂപയും താമ്രപത്രവും അംഗവസ്ത്രവും അടങ്ങുന്നതാണ് പുരസ്കാരം. വിനായക് തോർവി (ഹിന്ദുസ്ഥാനി വോക്കൽ), ബിക്രം ഘോഷ്, അനൂപ് ജലോട്ട (സമകാലിക സംഗീതം), മഞ്ജു ഭാർഗവി (കുച്ചിപ്പുടി), മീനാക്ഷി ചിത്തരഞ്ജൻ (ഭരതനാട്യം), സുധ രഘുനാഥൻ, രാധാ നമ്പൂതിരി (കർണാടക വോക്കൽ), ജയലക്ഷ്മി ഈശ്വർ (ഭരതനാട്യം), ഒ.എസ്.അരുൺ (സംഗീതം), ചാരുമതി രാമചന്ദ്രൻ (കർണാടക വോക്കൽ), മാല ചന്ദ്രശേഖർ (കർണാടക ഇൻസ്ട്രുമെന്‍റൽ-പുല്ലാങ്കുഴൽ) എന്നിവരും പുരസ്കാരത്തിന് അർഹരായി. ആകെ 128 പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചത്. റീത്ത രാജൻ സ്കോളർഷിപ്പ് നേടി.