മലപ്പുറം: ജില്ലയിലെ അഞ്ചാം പനി വ്യാപനം വിലയിരുത്താന്‍ കേന്ദ്ര സംഘം ഇന്ന് മലപ്പുറത്തെത്തും. 3 പേര്‍ ഉള്‍പ്പെടുന്ന ഡോക്ടര്‍മാരുടെ സംഘം ഡിഎംഒയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം രോഗബാധിത സ്ഥലങ്ങളില്‍ എത്തും.
കല്‍പകഞ്ചേരി , പൂക്കോട്ടൂര്‍ പഞ്ചായത്തുകളിലും മലപ്പുറം നഗരസഭ പരിധിയിലുമാണ് രോഗബാധയുള്ളത്. ഇതുവരെ 140 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.ആരെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നിട്ടില്ല. തിരൂര്‍ മലപ്പുറം വിദ്യാഭ്യാസ ഉപജില്ലകളിലെ വിദ്യാര്‍ത്ഥികളോട് മാസ്‌ക് ധരിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
പ്രതിരോധ കുത്തിവയ്പു കുറഞ്ഞ സ്ഥലങ്ങളിലാണ് അഞ്ചാം പനി കൂടുതലായി റിപ്പോര്‍ട്ട് ചെയ്തത്. ഇന്ന് നടക്കുന്ന ജില്ല വികസന സമിതിയോഗം വാക്‌സീന്‍ വിതരണം ഉള്‍പ്പെടെയുള്ള പ്രതിരോധ നടപടികള്‍ ചര്‍ച്ച ചെയ്യും.കഴിഞ്ഞ ദിവസം കൂടുതല്‍ വാക്‌സീനുകള്‍ ജില്ലയില്‍ എത്തിയിരുന്നു.