ദോഹ: ഖത്തര്‍ ലോകകപ്പിലെ ആദ്യ ചുവപ്പ് കാര്‍ഡ് റഫറി പുറത്തെടുത്തു. 84-ാം മിനിറ്റില്‍ ഇറാന്റെ തരീമിയെ ഫൗള്‍ ചെയ്തതിന് വെയില്‍സ് ഗോള്‍കീപ്പര്‍ വെയ്ന്‍ ഹെന്‍സെയ്ക്ക് ചുവപ്പ് കാര്‍ഡ് നല്‍കുകയായിരുന്നു. റഫറി ആദ്യം മഞ്ഞക്കാര്‍ഡ് പുറത്തെടുക്കുകയും പിന്നീട് വാര്‍ പരിശോധനയ്ക്ക് ശേഷം തീരുമാനം പിന്‍വലിക്കുകയും ചുവപ്പ് കാര്‍ഡ് കാണിക്കുകയും ചെയ്തു. പെനാല്‍റ്റി ബോക്‌സില്‍ നിന്ന് 30 വാര അകലെ വന്ന് തരീമിയുടെ ഗോള്‍ നേടാനുള്ള നീക്കം തടയാന്‍ ഹെന്‍സി ശ്രമിച്ചു. ഇതിനിടയില്‍ കാല്‍മുട്ട് ഉയര്‍ത്തി ഗോള്‍ ശ്രമം തടയാന്‍ ശ്രമിച്ചപ്പോള്‍ തരീമിയുടെ മുഖത്തടിക്കുകയായിരുന്നു.