ഡല്‍ഹി: പ്രളയകാലത്ത് കേന്ദ്രം നല്‍കിയ അരിയുടെ കാശ് തിരികെ നല്‍കാന്‍ കേരളത്തിന് കേന്ദ്ര സര്‍ക്കാര്‍ അന്ത്യശാസനം നല്‍കി. പണം നല്‍കിയില്ലെങ്കില്‍ കേന്ദ്ര വിഹിതത്തില്‍ നിന്നും തിരികെ പിടിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുന്നു. ആകെ 205.81 കോടിയാണ് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് പറഞ്ഞെങ്കിലും കേന്ദ്ര സര്‍ക്കാര്‍ നിലപാട് മാറ്റിയില്ല. ഇതോടെ പണം തിരികെ നല്‍കാനുള്ള ഫയലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പിട്ടു.
കേരളത്തില്‍ 2018 ഓഗസ്റ്റിലുണ്ടായ പ്രളയത്തെ തുടര്‍ന്നാണ് അരി അനുവദിച്ചത്. 89540 മെട്രിക് ടണ്‍ അരിയാണ് അനുവദിച്ചത്. അന്ന് തന്നെ തുക ആവശ്യപ്പെട്ട് കേന്ദ്രം രംഗത്ത് വന്നിരുന്നു. പ്രളയകാലത്തെ സഹായമായി അരി വിതരണത്തെ കാണണമെന്ന് സംസ്ഥാനം പലവട്ടം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിന് കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ല.