ഡല്‍ഹി: സംഗീത നാടക അക്കാദമി അവര്‍ഡുകള്‍ പ്രഖ്യാപിച്ചു. 2019,2020,2021 വര്‍ഷങ്ങളിലെ അവാര്‍ഡുകള്‍ ആണ് പ്രഖ്യാപിച്ചത്. നിരവധി മലയാളികള്‍ക്ക് പുരസ്‌കാരം ലഭിച്ചു. 2019-ല്‍ പാല സികെ രാമചന്ദ്രന്‍ ( കര്‍ണാടക സംഗീതം), ട്രിവാന്‍ഡ്രം വി സുരേന്ദ്രന്‍, (മൃദംഗം), നിര്‍മല പണിക്കര്‍ ( മോഹിനിയാട്ടം) എന്നിങ്ങനെ പുരസ്‌കാരം സ്വന്തമാക്കി. 2021-ല്‍ കലാമണ്ഡലം ഗിരിജ ( കൂടിയാട്ടം), നീന പ്രസാദ് (മോഹിനിയാട്ടം), ഇഞ്ചക്കാട്ട് രാമചന്ദ്രന്‍ പിള്ളൈ (കഥകളി), രാധ നമ്പൂതിരി ( കര്‍ണാടക സംഗീതം) എന്നിവരാണ് പുരസ്‌കാരം സ്വന്തമാക്കിയ മലയാളികള്‍. ആകെ 128 കലാകാരന്മാര്‍ പുരസ്‌കാര ജേതാക്കളായി.