ന്യൂഡല്‍ഹി: പെരുമ്പാവൂര്‍ ജിഷ കൊലപാതക കേസിലെ പ്രതി അമീറുള്‍ ഇസ്ലാമിന്റെ ജയില്‍ മാറ്റത്തിനുള്ള അപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കേരളത്തില്‍ നിന്ന് അസമിലെ ജയിലിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് പ്രതി സുപ്രീം കോടതിയെ സമീപിച്ചത്.
ഭാര്യയും മാതാപിതാക്കളും അസമിലാണുള്ളതെന്നും അവര്‍ അതീവ ദാരിദ്ര്യത്തിലാണെന്നും അതുകൊണ്ട് ജയില്‍ മാറ്റം അനുവദിക്കണമെന്നുമാണ് പ്രതി ആവശ്യപ്പെട്ടത്.വിയ്യൂര്‍ ജയിലില്‍ തന്നെ സന്ദര്‍ശിക്കാന്‍ ഇവര്‍ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്നതായും പ്രതി ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
നിയമവിദ്യാര്‍ത്ഥിനിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ വിചാരണക്കോടതി വധശിക്ഷ വിധിച്ചതോടെ അമീറുള്‍ ഇസ്ലാം വിയ്യൂര്‍ ജയിലിലാണ് നിലവിലുള്ളത്.വധശിക്ഷയ്ക്കെതിരെ പ്രതി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.
Discussion about this post