ആപ്പിള്‍ കമ്പനിയുടെ ലാഭ കണക്ക്; സെക്കന്‍ഡില്‍ ലാഭം ഒന്നര ലക്ഷം, മൈക്രോസോഫ്റ്റിനും സെക്കന്‍ഡില്‍ ലക്ഷങ്ങള്‍

ലോകത്തെ തന്നെ അതിപ്രശസ്തമായ കമ്പനികളെ കുറിച്ച് ചോദിച്ചാല്‍ ആരുടെയും മനസില്‍ ആദ്യം വരുന്ന പേരാണ് ആപ്പിളും മൈക്രോസോഫ്റ്റുമെല്ലാം. എന്നെങ്കിലും ഈ കമ്പനികളുടെ വരുമാനവും ലാഭവുമൊക്കെ എത്രയായിരിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ ലോകത്തിലെ തന്നെ ഏറ്റവും ലാഭകരമായ കമ്പനിയാണ് ആപ്പിള്‍. ഒരു സെക്കന്റില്‍ 1.48 ലക്ഷമാണ് കമ്പനിയുടെ ലാഭം. 1820 ഡോളര്‍ വരുമിത്. ഒരു ദിവസം കമ്പനിയുടെ വരുമാനം 157 ദശലക്ഷം ഡോളറാണ്. എന്നുവെച്ചാല്‍ 1282 കോടി രൂപ. ഓരോ സെക്കന്റിലും ആയിരത്തിലേറെ ഡോളര്‍ ലാഭമുണ്ടാക്കുന്ന കമ്പനികള്‍ വേറെയുമുണ്ട്. മൈക്രോസോഫ്റ്റ്, ഗൂഗിളിന്റെ തലതൊട്ടപ്പന്‍ ആല്‍ഫബെറ്റ്, വാരന്‍ ബഫറ്റിന്റെ ബെര്‍ക്ഷെയര്‍ ഹതവേ തുടങ്ങിയവയാണ് ദിവസം 100 ദശലക്ഷത്തിലേറെയും ആയിരം ഡോളറിലേറെ സെക്കന്റില്‍ ലാഭവും ഉണ്ടാക്കുന്ന കമ്പനികള്‍.

Exit mobile version