കോവിഡിനെ തടയാന്‍ സമ്പൂര്‍ണ അടച്ചിടല്‍ തുടരുന്ന ചൈനയില്‍ രോഗവ്യാപനം വീണ്ടും രൂക്ഷമാവുകയാണ്. 35000 കോവിഡ് കേസുകളിലാണ് വ്യാഴാച മാത്രം രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്, ബുധനാഴച ഇത് 31,444 ആയിരുന്നു. ഏപ്രില്‍ 13നുശേഷം ആദ്യമായാണ് ഒരു ദിവസം ഇത്രയേറെപ്പേര്‍ക്ക് കോവിഡ് ബാധിച്ചത്.
കോവിഡിന്റെ രൂക്ഷമായ കെടുതികളെ മറികടന്ന രാജ്യങ്ങള്‍ക്ക് ഇത് ചെറിയ സംഖ്യയായി തോന്നാമെങ്കിലും രോഗപ്പകര്‍ച്ച സമ്പൂര്‍ണമായി ഇല്ലാതാക്കാന്‍ എല്ലാ നടപടിയും സ്വീകരിച്ച ചൈനയെ സംബന്ധിച്ചിടത്തോളം ഒറ്റയടിക്ക് കേസുകള്‍ ഉയര്‍ന്നത് വന്‍ തിരിച്ചടിയാണ്. സര്‍ക്കാരിന്റെ സാമ്പത്തിക ഉത്തേജനപാക്കേജുകളുടെ ബലത്തില്‍ തകര്‍ച്ചയില്‍ നിന്ന് തിരിച്ചുവരാന്‍ ശ്രമിക്കുന്ന ചൈനീസ് സമ്പദ്ഘടനയ്ക്കാണ് പുതിയ സാഹചര്യം കനത്ത പ്രഹരമാകുന്നത്
ചൈനയിലെ സീറോ-കോവിഡ് നയം ജനങ്ങൾക്കിടയിൽ വലിയ പ്രതിഷേധം സൃഷ്ടിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ വ്യക്തമനാകുന്നത് ലോക്ക്ഡൗണ്‍ കാരണം ജനജീവിതം കൂടുതല്‍ ദുസ്സഹമായ സാഹചര്യത്തിലാണ് പ്രതിഷേധങ്ങള്‍ ശക്തമാകുന്നത്. കോവിഡ് കേസുകള്‍ ഇല്ലാതാകുന്നതുവരെ ലോക്ക്ഡൗണ്‍ തുടരും എന്ന നയമാണ് സര്‍ക്കാരിനുള്ളതെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് വ്യക്തമാക്കിയിട്ടുണ്ട്.
https://youtu.be/YCcfxujS1D0