പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന മേയറായി ആര്യ രാജേന്ദ്രന്‍ മാറി: ശശി തരൂര്‍

താനാണ് മേയറുടെ രാജി ആദ്യം ആവശ്യപ്പെട്ടതെന്നും ചിലര്‍ അത് മറന്നുവെന്നും തരൂര്‍ പറഞ്ഞു

തിരുവനന്തപുരം: നിയമന കത്ത് വിവാദത്തില്‍ തിരുവനന്തപുരം നഗരസഭയ്ക്ക് മുന്നില്‍ നടക്കുന്ന യുഡിഎഫ് സമര വേദിയിലെത്തി ശശി തരൂര്‍. താനാണ് മേയറുടെ രാജി ആദ്യം ആവശ്യപ്പെട്ടതെന്നും ചിലര്‍ അത് മറന്നുവെന്നും ശശി തരൂര്‍ പറഞ്ഞു.

മേയര്‍ പാര്‍ട്ടി പ്രതിനിധിയായി പ്രവര്‍ത്തിക്കുകയാണെന്നും എല്ലാവരെയും ചതിച്ചുവെന്നും ശശി തരൂര്‍ കുറ്റപ്പെടുത്തി.പ്രതിഷേധിക്കുമ്പോള്‍ ക്രൂരമായ നിലപാടെടുക്കുകയാണ്. നാല് കെഎസ്‌യുക്കാരും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ജയിലിലായി.

മഹിളാ കോണ്‍ഗ്രസുകാര്‍ ആശുപത്രിയിലാണ്. ഇതോന്നും ഒരിക്കലും ക്ഷമിക്കാന്‍ സാധിക്കില്ല. പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന മേയറായി ആര്യ രാജേന്ദ്രന്‍ മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇങ്ങനെയല്ല ജനാധിപത്യം വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

https://youtu.be/YCcfxujS1D0

Exit mobile version