ന്യൂഡൽഹി: കോൺഗ്രസ് അനുഭാവികളോട് വോട്ട് അഭ്യർത്ഥനയുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. നിങ്ങൾ കോൺഗ്രസ് അനുഭാവിയാണെങ്കിൽ, ഇത്തവണ കോൺഗ്രസിന് വോട്ട് ചെയ്യരുതെന്ന് അരവിന്ദ് കെജ്രിവാൾ ആവശ്യപ്പെട്ടു. നിങ്ങൾ ഇത്തവണ ആം ആദ്മി പാർട്ടിക്ക് വോട്ട് ചെയ്യുക. കോൺഗ്രസിന് വോട്ട് ചെയ്യുന്നത് വോട്ട് പാഴാക്കക്കലാണ്.
കോൺഗ്രസ് സർക്കാർ രൂപീകരിക്കാൻ പോകുന്നില്ല. ഇത്തവണ കോൺഗ്രസിന് അഞ്ചിൽ താഴെ സീറ്റുകൾ മാത്രമേ ലഭിക്കൂ. കോൺഗ്രസ് ജയിച്ചാലും ബിജെപി യിലേക്ക് പോകും. ഇത്തവണ ഗുജറാത്തിൽ ദൈവം ഒരു വലിയ അത്ഭുതം ചെയ്യാൻ പോകുകയാണ്. ദൈവഹിതമനുസരിച്ച് ഈ മാറ്റത്തിന്റെ ഭാഗമാകൂ എന്നും കേജ്രിവാൾ അഭ്യർത്ഥിച്ചു.
https://youtu.be/BDyFjPam3Vk