കോട്ടയം: ശശി തരൂരിന് യു.ഡി.എഫിൽ പിന്തുണയേറുന്നു. മുസ്ലിം ലീഗിന് പിന്നാലെ തരൂരിനെ പിന്തുണച്ച് കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പും രംഗത്ത് വന്നു. ക്ഷണിച്ചാൽ കോട്ടയത്തെ ശശി തരൂരിന്റെ പരിപാടിയിൽ പങ്കെടുക്കുമെന്ന് ജില്ലാ പ്രസിഡൻറ് സജി മഞ്ഞക്കടമൻ നേരത്തെ പറഞ്ഞു. കെ.പി.സി.സി. പ്രസിഡന്റിന്റെ നിലപാട് തന്നെയാണ് തനിക്കും എന്നാണ് കോൺഗ്രസിന്റെ മുതിർന്ന നേതാവ് കെ.സി. ജോസഫ് പ്രതികരിച്ചത് പാലായി യൂത്ത് കോൺഗ്രസ് പുതിയതായി സ്ഥാപിച്ച ബോർഡിൽ കോൺഗ്രസ് നേതാവ് വി.ഡി. സതീശനെ ഒഴിവാക്കിയിട്ടുണ്ട്.
https://youtu.be/BDyFjPam3Vk
കോട്ടയത്ത് ശശി തരൂർ പങ്കെടുക്കുന്ന പരിപാടി ആഘോഷമാക്കാൻ ആണ് ഒരു വിഭാഗം പ്രവർത്തകർ ശ്രമിക്കുന്നത്. മറുവിഭാഗം ഇതിനെ വലിയ രീതിയിൽ വിമർശിക്കുന്നുണ്ട്. ഇതിൻറെ അലയൊലികളാണ് കഴിഞ്ഞ ദിവസങ്ങളിൽ കോട്ടയത്ത് കാണാൻ സാധിക്കുന്നത്. ശശിതരൂർ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയുടെ പോസ്റ്ററിൽ വി.ഡി. സതീശൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ തുടങ്ങിയ നേതാക്കളുടെ ചിത്രങ്ങൾ ഒഴിവാക്കിയിരുന്നു, പിന്നീട് അത് തിരുത്തിയെങ്കിലും കഴിഞ്ഞ ദിവസം പാലായിൽ സ്ഥാപിച്ച പോസ്റ്ററിൽ നിന്ന് വി.ഡി. സതീഷനെയും തിരുവഞ്ചൂരിനെയും ഒഴിവാക്കിയിരുന്നു. ഈ സംഭവങ്ങളിലൂടെ പാർട്ടിക്ക് അകത്തു ഇന്ന് തന്നെയാണ് ഇത്തരം വിഭാഗീയ പ്രവർത്തനങ്ങൾ ഉണ്ടാകുന്നത് എന്ന വ്യക്തമാവുകയാണ്.
ഒരുവശത്ത് ചാണ്ടി ഉമ്മൻ അനുകൂലികൾ ശശി തരൂരിനെ പിന്തുണയ്ക്കുമ്പോൾ വശത്ത് തിരുവഞ്ചൂർ അനുകൂലികൾ പ്രവർത്തകരെ വിമർശിക്കുകയാണ്. ഇത്തരം പ്രശ്നങ്ങൾ കടക്കുമ്പോൾ പ്രതി കൂടുതൽ പ്രതിരോധത്തിൽ ആകുന്നു എന്നാണ് വിലയിരുത്തൽ
Discussion about this post