കോഴിക്കോട്: കോതി നാഗരസഭയിൽ മാലിന്യ സംസ്കരണ പ്ലാൻറ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രതിഷേധം തുടരുന്നു. രാവിലെ തന്നെ റോഡ് ഉപരോധിച്ച് സമരമുഖത്ത് എത്തിച്ചേർന്ന പ്രതിഷേധക്കാരെ കൈകാര്യം ചെയ്യുന്നതിനിടെ പോലീസിന്റെ ബൂട്ട് കൊണ്ട് ഒരു കുട്ടിക്ക് മർദ്ദനമേറ്റിരുന്നു. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പി ച്ചിരിക്കുകയാണ്. ഇതിനു പിന്നാലെ പ്രതിഷേധക്കാർ ടയറുകൾ കത്തിച്ച് സമരം കൂടുതൽ ശക്തമാക്കുകയായിരുന്നു.
https://youtu.be/BDyFjPam3Vk
നേരത്തെ തന്നെ പ്രതിഷേധത്തിന് എത്തി ചേർന്ന പുരുഷന്മാരെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. തുടർന്ന് സ്ത്രീകൾ ഈ പദ്ധതി പ്രദേശത്തേക്ക് ഉള്ള റോഡ് ഉപരോധിച്ച് പ്രതിഷേധം തുടരുകയായിരുന്നു. പിന്നീട് പോലീസു ബലം പ്രയോഗിച്ച് സ്ത്രീകളെ നീക്കി.
തടിക്കഷണങ്ങളും ടയറുകളും കൊണ്ട് റോഡ് ബ്ലോക്ക് ചെയ്തു കൊണ്ടും മുദ്രാവാക്യങ്ങൾ ഉയർത്തിയും ആയിരുന്നു പ്രതിഷേധം. കഴിഞ്ഞദിവസം യു.ഡി.എഫ്. നേതാക്കൾ ഇവിടെയെത്തി സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. അതെ സമയം പദ്ധതിയുടെ കാര്യത്തിൽ ഒരു പിന്നാക്കം പോകലുണ്ടാകില്ല എന്നാണ് കോർപ്പറേഷൻ അറിയിച്ചിരിക്കുന്നത്
Discussion about this post