തിരുവനന്തപുരം: കോര്‍പറേഷന്‍ കത്ത് വിവാദത്തില്‍ ക്രൈം ബ്രാഞ്ച് ഇന്ന് മേയര്‍ ആര്യ രാജേന്ദ്രന്റെ മൊഴി രേഖപ്പെടുത്തും. തുടര്‍ന്ന് ഓഫീസിലെ ജീവനക്കാരെ ചോദ്യം ചെയ്യും. നവമാധ്യമങ്ങള്‍ വഴി പ്രചരിച്ച കത്ത് കോര്‍പ്പറേഷനില്‍ തന്നെ തയ്യാറാക്കിയിരിക്കാമെന്ന നിഗമനത്തിലാണ് പൊലീസ്.
https://youtu.be/BDyFjPam3Vk
ആരാണ് ഇത് തയ്യാറാക്കി വാട്‌സ് ആപ്പിലേക്ക് അയച്ചതെന്ന് കണ്ടെത്താന്‍ ശാസ്ത്രീയ തെളിവുകള്‍ പൊലീസിന് ശേഖരിക്കേണ്ടിവരും.കേസെടുക്കാന്‍ താമസിച്ചതിനാല്‍ പല പ്രധാന തെളിവുകളും നശിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ട്.
പ്രാഥമിക അന്വേഷണം നടത്തിയപ്പോള്‍ ക്രൈം ബ്രാഞ്ച് ആര്യ രാജേന്ദ്രന്റെ മൊഴിയെടുത്തിരുന്നു. ശുപാര്‍ശ കത്ത് വ്യാജമെന്ന ആര്യ രാജേന്ദ്രന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്ത് അന്വേഷിക്കണമെന്ന് ക്രൈം ബ്രാഞ്ച് ശുപാര്‍ശ ചെയ്തത്.
Discussion about this post