ദില്ലി: അസം – മേഘാലയ അതിര്‍ത്തിയിലെ വെടിവെപ്പിന്റെ പശ്ചാത്തലത്തില്‍ മേഘാലയ മുഖ്യമന്ത്രി കൊര്‍ണാട് സാഗ്മ ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തും. സംഭവത്തില്‍ സി ബി ഐയോ എന്‍.ഐ.എയോ അന്വേഷണം നടത്തണമെന്നാണ് മേഘാലയ മുഖ്യമന്ത്രിയുടെ ആവശ്യം. കേന്ദ്ര ഏജന്‍സിയോ, നിഷ്പക്ഷ സമിതിയോ സംഭവം അന്വേഷിക്കണമെന്ന് അസം ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം അതിര്‍ത്തിയിലുണ്ടായ വെടിവെപ്പില്‍ അസം വനം വകുപ്പ് ഉദ്യോഗസ്ഥനും മേഘാലയയില്‍ നിന്നുള്ള അഞ്ച് പേരുമാണ് മരിച്ചവര്‍. വെസ്റ്റ് ജയന്തി ഹില്‍സ് മേഖലയില്‍ നിന്നുള്ളവരാണ് കൊല്ലപ്പെട്ട മേഘാലയക്കാര്‍. അതിര്‍ത്തി മേഖലയിലെ മരംമുറിക്കലുമായി ബന്ധപ്പെട്ട തര്‍ക്കമാണ് വെടിവെപ്പില്‍ കലാശിച്ചത്
Discussion about this post