തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില വര്‍ധിപ്പിക്കും. മദ്യകമ്പനികള്‍ ബിവറേജസ് കോര്‍പറേഷന് മദ്യം നല്‍കുമ്പോഴുള്ള വിറ്റുവരവ് നികുതി ഒഴിവാക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെ വില്‍പ്പന നികുതി രണ്ട് ശതമാനം കൂട്ടാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായത്.
https://youtu.be/BDyFjPam3Vk
ഇതോടെ മദ്യത്തിന്റെ വില വര്‍ധിക്കും. മദ്യ ഉല്‍പ്പാദകരില്‍ നിന്നും ഈടാക്കിയിരുന്ന അഞ്ച് ശതമാനം നികുതിയാണ് സര്‍ക്കാര്‍ ഒഴിവാക്കിയത്. വിറ്റുവരവ് നികുതി ഒഴിവാക്കിയതോടെയുണ്ടാകുന്ന നഷ്ടം ഒഴിവാക്കാനാണ് വില കൂട്ടിയത്. നികുതി ഒഴിവാക്കുന്നതിന് അബ്കാരി ചട്ടത്തില്‍ ഭേദഗതി വരുത്തും.
Discussion about this post