പഴനി: തമിഴ്‌നാട്ടിലെ പഴനിയില്‍ ഹോട്ടലില്‍ മലയാളി ദമ്പതികളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം പള്ളുരുത്തി സ്വദേശി രഘുരാമന്‍ (46), ഭാര്യ ഉഷ (44) എന്നിവരാണ് മരിച്ചത്.
ജാമ്യമില്ലാ കേസില്‍ കുടുക്കി തേജോവധം ചെയ്‌തെന്ന് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നതായി പൊലീസ് അറിയിച്ചു.ആത്മഹത്യയ്ക്ക് കാരണക്കാരെന്ന് സൂചിപ്പിച്ച് ഏഴു പേരുടെ പേരുകളും കുറിപ്പില്‍ എഴുതിയിട്ടുണ്ട്. സി.പി.എം, ബി.ജെ.പി, കോണ്‍ഗ്രസ് പാര്‍ട്ടികളും മരണത്തിന് ഉത്തരവാദികളെന്ന് കുറിപ്പില്‍ പറയുന്നു.
https://youtu.be/BDyFjPam3Vk