തിരുവനതപുരം; കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റിയിലെ താൽക്കാലിക വി സി നിയമനവുമായി ബന്ധപ്പെട്ട സർക്കാറിന്റെ ഹർജിയിൽ കഴമ്പുണ്ടെന്ന് കോടതി. നിയമനത്തിലെതിരായ സർക്കാർ ഹർജി കോടതി ഫൈലിൽ സ്വീകരിച്ചു. . ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ചാണ് ഹർജി പാസാക്കിയത്.
വിസി ആകുന്നതിനുള്ള വിദ്യാഭ്യാസ യോഗ്യതകളെ കുറിച്ച് അഡ്വക്കേറ്റ് ജനറൽ കോടതിയിൽ ബോധിപ്പിച്ചിരുന്നു. വിഷയത്തിൽ പ്രഥമ ദൃഷ്ടിയാൽ നിയമ പ്രശ്നമുണ്ടെന്ന് ആരോപിച്ചു.
ഇതിനുപുറമെ മറുപടി നൽകാനായി ചാൻസിലർ ആയ ഗവർണർ കൂടുതൽ സമയം ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് അടുത്ത ബുധനാഴ്ച വർക്കിംഗ് സമയം കഴിയുന്നതിനു മുമ്പ് ഗവർണർ സത്യവാങ്മൂലം നല്കാൻ നിർദേശിച്ചു. എല്ലാ എതിർകക്ഷികളും സത്യവാങ്മൂലം നൽകണമെന്നും കോടതി പറഞ്ഞു. ഹർജി വെള്ളിയാഴ്ച പരിഗണിക്കുകയും വിശദമായ വാദം നടത്തുകയും ചെയ്യും.
https://youtu.be/RIl714DRQCg