തിരുവനന്തപുരം: കത്ത് വിവാദത്തില്‍ ക്രൈംബ്രാഞ്ച് വീണ്ടും മേയര്‍ ആര്യാ രാജേന്ദ്രന്റെ മൊഴി രേഖപ്പെടുത്തും. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി നേരത്തേ മേയറുടെ മൊഴിയെടുത്തിരുന്നു.
കേസെടുത്തതിനെ തുടര്‍ന്ന് വാദിയായ മേയറുടെ മൊഴി ക്രൈംബ്രാഞ്ച് നാളെ വിശദമായി രേഖപ്പെടുത്തിയേക്കും. മൊഴിയെടുക്കാനുള്ള സമയം ഇന്ന് ചോദിക്കും.ഇതിന് ശേഷം ആനാവൂര്‍ നാഗപ്പന്‍, ഡി.ആര്‍.അനില്‍ എന്നിവരുടെ മൊഴിയും വീണ്ടും രേഖപ്പെടുത്തും.
നോട്ടീസ് നല്‍കി വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്താനാണ് നീക്കം. കോര്‍പറേഷനില്‍ തന്നെയാണ് കത്ത് തയ്യാറാക്കിയതെന്നാണ് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക നിഗമനം. കത്തിന്റെ അസ്സല്‍ ഇതുവരേയും കണ്ടെത്താനായിട്ടില്ല. കംപ്യൂട്ടറും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്ത് തുടരന്വേഷണം നടത്താനാണ് ക്രൈംബ്രാഞ്ചിന്റെ ആലോചന.
https://youtu.be/RIl714DRQCg
Discussion about this post