മലയാളി ദമ്പതികള്‍ തമിഴ്‌നാട്ടില്‍ മരിച്ചനിലയില്‍; കേസില്‍ കുരുക്കി തേജോവധം ചെയ്തു, 7 പേര്‍ക്കെതിരെ ആരോപണം

ചെന്നൈ : തമിഴ്‌നാട് പളനിയില്‍ മലയാളി ദമ്പതിമാരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം പള്ളുരുത്തി സ്വദേശികളായ രഘു രാമന്‍, ഉഷ എന്നിവരെയാണ് ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് പളനിയിലെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹോട്ടല്‍ മുറിയില്‍ നിന്നും കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പില്‍ ജാമ്യമില്ലാ കേസില്‍ കുടുക്കി ചിലര്‍ തേജോവധം ചെയ്തുവെന്നും ഇതില്‍ മനംനൊന്താണ് ജീവനൊടുക്കുന്നതെന്നും എഴുതിയിട്ടുണ്ട്. ഏഴ് പേരുടെ പേരുകളും കുറിപ്പിലുണ്ട്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരെയും ആരോപണമുണ്ട്. നാട്ടിലുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ചേര്‍ന്ന് ഇവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും കുറിപ്പില്‍ പറയുന്നു. പൊലീസ് എത്തി മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റി. ഇന്നലെ രാത്രിയാണ് പഴനി ക്ഷേത്രത്തില്‍ ഇവര്‍ ദര്‍ശനത്തിനായി എത്തിയത്.

 

Exit mobile version