ദോഹ: ലോകകപ്പ് ഫുട്‌ബോളില്‍ സൗദി അറേബ്യ-അര്‍ജന്റീന പോരാട്ടം കാണാനെത്തിയ ഖത്തര്‍ അമീര്‍ സൗദിക്കുള്ള പിന്തുണ അറിയിച്ചത് സൗദി പതാക കഴുത്തിലണിഞ്ഞ്. ഖത്തര്‍ അമീറായ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനിയാണ് സൗദി പതാക കഴുത്തിലണിഞ്ഞ് ലോകകപ്പ് വേദിയില്‍ അയല്‍രാജ്യത്തിനുള്ള പിന്തുണ പ്രഖ്യാപിച്ചത്.
മത്സരം കാണാനെത്തിയ ഖത്തര്‍ അമീറിന് ഒരു ആരാധകനാണ് സൗദി പതാക കൈമറിയത്. സന്തോഷത്തോടെ പതാക സ്വീകരിച്ച അമീര്‍ അത് കഴുത്തിലണിയുകയായിരുന്നു. ഖത്തര്‍ അമീറിന്റെ പിന്തുണയെ സ്റ്റേഡിയത്തിലെ സൗദി ആരാധകര്‍ കരഘോഷത്തോടെയാണ് എതിരേറ്റത്.