തൃപ്പുണിത്തുറ: തൃപ്പുണിത്തുറയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ അധ്യാപകന് ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട മൂന്ന് അധ്യാപകര്‍ക്കും ജാമ്യം. തൃപ്പുണിത്തുറ ജുഡീഷ്യല്‍ മാജിസ്ട്രേറ് കോടതിയുടേതാണ് നടപടി. പ്രധാനധ്യാപിക ഉള്‍പ്പെടെ മൂന്ന് പേര്‍ക്കാണ് ജാമ്യം ലഭിച്ചത്. പീഡന വിവരം മറച്ചു വെച്ചതിനാണ് ഈ മൂന്ന് പേരെയും അറസ്റ്റ് ചെയ്തത്. അധ്യാപകന് കിരണ്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി ആക്രമിച്ചെന്ന് മനസിലായിട്ടും വിവരം മറച്ചുവെക്കുകയും കുടുംബത്തെ സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്തുവെന്നാണ് കണ്ടെത്തല്‍.
കലോത്സവത്തില്‍ പങ്കെടുക്കാന്‍ ഇരുചക്ര വാഹനത്തില്‍ കൊണ്ടുപോയ വിദ്യാര്‍ത്ഥിനിയെ അധ്യാപകന് ലൈംഗികമായി ആക്രമിക്കുകയായിരുന്നു. സഹപാഠികളോട് കുട്ടി തന്റെ ദുരനുഭവം പങ്ക് വച്ചതോടെയാണ് വിവരം പൊലീസ് അറിഞ്ഞതും കേസെടുത്തതും. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. പൊന്നുരുന്നിയില്‍ കലോത്സവത്തില്‍ പങ്കെടുക്കാന്‍ അധ്യാപകനൊപ്പം ഇരു ചക്രവാഹനത്തിലാണ് കുട്ടി പോയത്. രാത്രി തിരിച്ചുവരുന്നതിനിടെയാണ് അധ്യാപകന്റെ ഭാഗത്ത് നിന്ന് ലൈംഗികാതിക്രമമുണ്ടായത്. ലൈംഗികച്ചുവയോട് കൂടി സംസാരിച്ച അധ്യാപകന് കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചു. സംഭവം പുറത്ത് പറഞ്ഞാല്‍ കൊന്നു കളയുമെന്നും ഭീഷണിപ്പെടുത്തി. തൊട്ടടുത്ത ദിവസം തന്നെ സ്കൂള്‍ അധികൃതര്‍ വിവരമറിഞ്ഞെങ്കിലും മൂടി വക്കുകയായിരുന്നു. സഹപാഠികളോട് കുട്ടി തന്റെ ദുരനുഭവം പങ്ക് വച്ചതോടെയാണ് വിവരം പൊലീസ് അറിഞ്ഞതും കേസായതും.
Discussion about this post