71,056 ഉദ്യോഗാര്‍ഥികള്‍ക്ക് നിയമന ഉത്തരവ് കൈമാറി പ്രധാനമന്ത്രി

ഇതാണ് ഇരട്ട എന്‍ജിന്‍ സര്‍ക്കാരുകളുടെ ഇരട്ട ഗുണം: മോദി

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ 10 ലക്ഷം പേര്‍ക്ക് ജോലി നല്‍കുമെന്ന ലക്ഷ്യത്തോടെ തുടങ്ങിയ റോസ്ഗാര്‍ മേളയുടെ ഭാഗമായി ഇന്ന് 71,056 പേര്‍ക്ക് കേന്ദ്രം നിയമന ഉത്തരവു കൈമാറി. വിഡിയോ കോണ്‍ഫറന്‍സിങ് വഴി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് നിയമന ഉത്തരവുകള്‍ കൈമാറിയത്.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്ന ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് ഒഴികെയുള്ള സംസ്ഥാനങ്ങളിലായി 45 ഇടങ്ങളിലാണ് ഇന്ന് റോസ്ഗാര്‍ മേള നടന്നത്. ഇതിനുമുന്‍പ് ഒക്ടോബര്‍ 22നാണ് മെഗാ തൊഴില്‍മേള പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്.

അന്ന് 75,000 പേര്‍ക്ക് നിയമന ഉത്തരവു നല്‍കിയിരുന്നു.കഴിഞ്ഞ ഒരു മാസമായി എന്‍ഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഇത്തരം ക്യാംപെയ്‌നുകള്‍ നടത്താറുണ്ടെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു. ‘ഇതാണ് ഇരട്ട എന്‍ജിന്‍ സര്‍ക്കാരുകളുടെ ഇരട്ട ഗുണം’ മോദി കൂട്ടിച്ചേര്‍ത്തു.

Exit mobile version