ന്യൂഡല്‍ഹി: ഇന്ത്യയുടെ സമുദ്ര നീരീക്ഷണ ഉപഗ്രഹമായ ഓഷന്‍സാറ്റ്-13 ഭൂട്ടാന്റെ ഭൂട്ടാന്‍സാറ്റ് ഉള്‍പ്പെടെ എട്ട് നാനോ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കും. നവംബര്‍ 26ന് ശ്രീഹരിക്കോട്ടയില്‍ നിന്നുമാണ് വിക്ഷേപണം. പിഎസ്എല്‍വിയുടെ 56-ാം വിക്ഷേപണ ദൗത്യത്തില്‍ രാവിലെ 11.56നാണ് ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുകയെന്ന് ഇസ്രോ അറിയിച്ചു.
ഇന്ത്യന്‍ ബഹിരാകാശ സ്റ്റാര്‍ട്ടപ്പായ പിക്സലിന്റെ നിരീക്ഷണ ഉപഗ്രഹം ആനന്ദ്, സ്വകാര്യ ബഹിരാകാശ ഏജന്‍സി ധ്രുവ സ്പേസിന്റെ നിരീക്ഷണ ഉപഗ്രഹങ്ങളായ തൈബോള്‍ട് 1, തൈബോള്‍ട് 2, ഇന്റര്‍നെറ്റ് ഓഫ് തിങ്സ് ശൃംഖലയ്ക്കു വേണ്ടി യുഎസ് കമ്പനിയായ സ്പേസ്ഫ്ലൈറ്റ് വിക്ഷേപിക്കുന്ന 4 അസ്ട്രോകാസ്റ്റ് ഉപഗ്രഹങ്ങള്‍ എന്നിവയാണ് മറ്റുള്ളവ.
ഭൂട്ടാനിലെ എഞ്ചിനീയര്‍മാരാണ് 30 സെന്റീമീറ്റര്‍ ക്യൂബിക് ഉപഗ്രഹം നിര്‍മ്മിച്ചിരിക്കുന്നത്, അത് ഭൂമിയുടെ ഉപരിതലത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്തും. ചിത്രങ്ങള്‍ മിതമായ റെസല്യൂഷനുള്ളതായിരിക്കുമെന്ന് ഭൂട്ടാനിലെ എഞ്ചിനീയര്‍മാര്‍ മുമ്പ് പറഞ്ഞിരുന്നു.