തിരുവനന്തപുരം: മില്‍മ പാല്‍ വില വര്‍ധന ഡിസംബര്‍ 1 മുതല്‍ നടപ്പാക്കും. ലീറ്ററിന് 6 രൂപ വര്‍ധിക്കും. സര്‍ക്കാരിന്റെ അനുമതി ലഭിച്ചിരുന്നെങ്കില്‍ ഇന്നലെ മുതല്‍ വിലവര്‍ധന നടപ്പാക്കാനാണ് മില്‍മ ആലോചിച്ചത്.മന്ത്രി ജെ. ചിഞ്ചുറാണിയും മില്‍മ ചെയര്‍മാന്‍ കെ.എസ്.മണിയും മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തിയിരുന്നു.
എന്നാല്‍ വിലവര്‍ധന നടപ്പാക്കാന്‍ മില്‍മയ്ക്ക് സര്‍ക്കാര്‍ ഇതുവരെ നിര്‍ദേശം നല്‍കിയിട്ടില്ല. അനുമതി ലഭിച്ചാല്‍ വെള്ളിയാഴ്ച മില്‍മ ഭരണസമിതി യോഗം ചേര്‍ന്നു വിലവര്‍ധന നടപ്പാക്കാനാണ് ആലോചന. അനുബന്ധ ഉല്‍പന്നങ്ങള്‍ക്കും വില വര്‍ധിപ്പിക്കും.
പാല്‍ വില ലീറ്ററിന് 8.57 രൂപ വര്‍ധിപ്പിക്കണമെന്നായിരുന്നു മില്‍മ നിയോഗിച്ച വിദഗ്ധസമിതി ശുപാര്‍ശ ചെയ്തത്. ക്ഷീരകര്‍ഷകരുടെ നഷ്ടം ചൂണ്ടിക്കാട്ടിയാണു വില കൂട്ടുന്നതെങ്കിലും സര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ കര്‍ഷകര്‍ക്കു കിട്ടുന്നില്ലെന്ന ആക്ഷേപവുമുണ്ട്. കാലിത്തീറ്റയ്ക്ക് അടക്കം വില ഇരട്ടിയായതോടെ ആനുകൂല്യങ്ങള്‍ നേരിട്ട് ലഭ്യമാക്കണമെന്നാണ് ക്ഷീരകര്‍ഷകരുടെ ആവശ്യം.
Discussion about this post