ഖലീഫ സ്റ്റേഡിയത്തിലെ ബ്ലാക്ക് ബ്യൂട്ടികള്‍; ഇംഗണ്ടിന്റേത് സമ്പൂര്‍ണ ആധിപത്യം

സമ്പൂര്‍ണ ആധിപത്യം, ഗ്രൂപ്പ് ബിയിലെ ഇംഗ്ലണ്ട്- ഇറാന്‍ മത്സരത്തെ ഒറ്റവാക്യത്തില്‍ ഇങ്ങനെ വിശേഷിപ്പിക്കാം. ലോകകപ്പ് ഫെവറൈറ്റുകളായി അര്‍ജന്റീനയേയും ബ്രസീലിനേയും ഉയര്‍ത്തിക്കാട്ടുന്നവര്‍ക്കുള്ള ഒരു മുന്നറിയിപ്പു കൂടി നല്‍കുകയാണ് ഇറാനെതിരായ മത്സരത്തില്‍ ഇംഗ്ലണ്ട്. പൊതുവേ ദുര്‍ബലരെന്ന് വിശേഷിപ്പിക്കുന്ന എതിരാളി ആണ് ഇറാനെങ്കിലും കളി മികവിന്റേയും ഒത്തൊരുമയുടേയും മനോഹര കാഴ്ചയാണ് ഇംഗ്ലണ്ട് ഖലീഫ സ്റ്റേഡിയത്തില്‍ ആരാധകര്‍ക്ക് നല്‍കിയത്. കൃത്യതയാര്‍ന്ന പാസുകളിലൂടെ ഇറാന്‍ ഗോള്‍ മുഖത്തേക്ക് പാഞ്ഞടുത്ത ഇംഗ്ലണ്ട് മിഡ്ഫീല്‍ഡ്- സ്ട്രൈക്കര്‍മാരെ ഒരിക്കല്‍ പോലും പിടിച്ചുകെട്ടാന്‍ ഇറാന്‍ പ്രതിരോധത്തിനായില്ല.

ഇറാന്‍ നിര ഒന്നിക്കുന്നെന്ന് തോന്നിച്ചപ്പോഴെല്ലാം ഗോള്‍വല കുലുക്കി മുന്നേറി ഇംഗ്ലണ്ട് താരങ്ങള്‍. തൊണ്ണൂറ് മിനിറ്റില്‍ ആറു തവണയാണ് ഇംഗ്ലണ്ട് ഇറാന്റെ ഗോള്‍വലയിലേക്ക് നിറയൊഴിച്ചത്. ഇറാന് ആശ്വസിക്കാനായി രണ്ടു മറുപടി ഗോള്‍ നല്‍കാനായി എന്നതൊഴിച്ചാല്‍ കളിയില്‍ ഉടനീളം ഇംഗ്ലണ്ടിന്റെ ആധിപത്യമായിരുന്നു. അല്‍പം വിവാദത്തിലൂടെ ആയിരുന്നു കളിയുടെ തുടക്കം തന്നെ. ഇറാനില്‍ സ്ത്രീകള്‍ നടത്തുന്ന ഹിജാബ് പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ ഭരണകൂടം നടത്തുന്ന നീക്കത്തില്‍ പ്രതിഷേധിച്ച ദേശീയ ഗാനത്തിനൊപ്പം ചേരാന്‍ ഇറാന്‍ താരങ്ങള്‍ തയാറായില്ല. കാണികളില്‍ നിന്ന് ഇതിനെതിരേ നേരിയ പ്രതിഷേധവും ഉയര്‍ന്നുയ

മത്സരം തുടങ്ങിയപ്പോള്‍ തൊട്ട് ഇംഗ്ലണ്ട് മത്സരത്തില്‍ സമ്പൂര്‍ണ ആധിപത്യം പുലര്‍ത്തിയത്. ഒന്‍പതാം മിനിറ്റില്‍ ഇറാന്റെ ഗോള്‍കീപ്പര്‍ അലിറെസ ബെയ്‌റാന്‍വാന്‍ഡിന് പരിക്കേറ്റത് ഇറാന് തിരിച്ചടിയായി. സഹതാരം മജിദ് ഹൊസെയ്‌നിയുമായി കൂട്ടിയിടിച്ചതിനെത്തുടര്‍ന്നാണ് അലിറെസയ്ക്ക് പരിക്കേറ്റത്. ഹാരി കെയ്‌നിന്റെ ക്രോസ് തടയുന്നതിനിടെയാണ് കൂട്ടിയിടിയുണ്ടായത്. പിന്നാലെ അലിറെസയുടെ മൂക്കിന് പരിക്കേറ്റ് ചോരവാര്‍ന്നൊലിച്ചു. പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം താരം വീണ്ടും കളത്തിലെത്തിയെങ്കിലും വീണ്ടും തളര്‍ന്നു. ഇതോടെ അലിറെസയ്ക്ക് പകരം ഹൊസെയ്ന്‍ ഹൊസെയ്‌നി ഗോള്‍കീപ്പറായി കളിക്കളത്തിലെത്തി.

ഇതിനു ശേഷം തുടരെ തുടരെ ഗോളുമായി ഇംഗ്ലണ്ട് താരങ്ങള്‍ കളിക്കളത്തില്‍ നിറഞ്ഞാടി. ആദ്യ നാലു ഗോളുകളും ഇംഗ്ലണ്ടിന്റെ ബ്ലാക്ക് ബ്യൂട്ടികള്‍ എന്നറിയിപ്പെടുന്ന താരങ്ങളില്‍ നിന്നായിരുന്നു. 35ാം മിനിറ്റില്‍ ജൂഡ് ബെല്ലിങ്ഗാം, 43, 62ാം മിനിറ്റുകളില്‍ ബുകായോ സാക്ക, 46ാം മിനിറ്റില്‍ റഹീം സെറ്റര്‍ലിങ്, 71ാം മിനിറ്റില്‍ മാര്‍ക്കസ് റാഷ്ഫോര്‍ഡ് എന്നിവരും 90ാം മിനിറ്റില്‍ ജാക്ക് ഗ്രൈലിഷും ഇംഗ്ലണ്ടിനായി സ്‌കോര്‍ ചെയ്തു. ഇറാനു വേണ്ടി 65ാം മിനിറ്റില്‍ മെഹാദി തരാമി ഗോള്‍ കണ്ടെത്തി. കളിയുടെ അവസാന നിമിഷം ഇറാന് ലഭിച്ച പെനാല്‍റ്റിയും മെഹാദി തരാമി തന്നെ ഇംഗ്ലണ്ട് വലയില്‍ എത്തിച്ചു.

ഇംഗ്ലണ്ടിന്റെ യുവതാരം പത്തൊമ്പതുകാരന്‍ ജൂഡ് ബെല്ലിങ്ങാമാണ് ഇംഗ്ലണ്ടിനായി നേടിയ ആദ്യ ഗോള്‍ തന്നെയായിരുന്നു കളിയിലെ മനോഹര കാഴ്ച. മികച്ച ഹെഡ്ഡറിലൂടെയാണ് താരം വലകുലുക്കിയത്. ലൂക്ക് ഷോയുടെ മികച്ച ക്രോസിന് കൃത്യമായി തലവെച്ച ബെല്ലിങ്ങാം ഗോള്‍കീപ്പര്‍ ഹൊസെയ്‌നിയെ നിസ്സഹായനാക്കി മഴവില്‍ ഹെഡറിലൂടെ പന്ത് വലയിലാക്കുയായിരുന്നു.

 

Exit mobile version