തിരുവനന്തപുരം; ഖാദി ബോര്‍ഡ് വൈസ് ചെയര്മാന് പി.ജയരാജന് 35 ലക്ഷം രൂപ ചെലവിട്ട് ബുള്ളറ്റ് പ്രൂഫ് കാര്‍ വാങ്ങുന്നതിനെ ന്യായീകരിച്ച് ധനമന്ത്രി കെഎന്‍ബാലഗോപാല്‍ രംഗത്ത്.സാമ്പത്തിക നിയന്ത്രണം ഏര്‍പ്പെടുത്തിയെന്നാല്‍ ഒന്നും പുതുതായി ചെയ്യില്ല എന്നല്ല. സംസ്ഥാനത്തിന് സാമ്പത്തിക പ്രതിസന്ധിയുണ്ട്.എന്നാല്‍ കാലാനുസൃതമായി വാഹനങ്ങള്‍ മറ്റാതിരിക്കാന്‍ ആവില്ല.നിയന്ത്രങ്ങളോടെയാണ് പുതിയ വാഹനങ്ങള്‍ വാങ്ങുന്നത്.ബുള്ളറ്റ് പ്രൂഫ് വാഹനം വാങ്ങുന്നതിനെ പറ്റി തനിക്ക് അറിയില്ലെന്നും മന്ത്രി വ്യക്തമാക്കി.കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെയാണ് കാര്‍ വാങ്ങുന്നത്. വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ചെയര്‍മാനായ ഖാദി ഡയറക്ടര്‍ ബോര്‍ഡാണ് വൈസ് ചെയര്മാന് വേണ്ടി 35 ലക്ഷം രൂപയുടെ കാര്‍ വാങ്ങാന്‍ തീരുമാനിച്ചത്. മന്ത്രിസഭാ യോഗം ഈ തീരുമാനത്തിന് അംഗീകാരം നല്കി.
Discussion about this post