കൊച്ചി: കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് മണികുമാറിന് നേരെ ആക്രമണം. വിമാനത്താവളത്തിൽ നിന്നും വീട്ടിലേക്ക് ഔദ്യോഗിക വാഹനത്തിൽ വരുമ്പോൾ ഗോശ്രീ പാലത്തിൽ വച്ചാണ് ആക്രമണമുണ്ടായത്.
ഇന്നലെ രാത്രി കൊച്ചി കണ്ടെയ്നർ റോഡ് വഴി വന്നുകൊണ്ടിരുന്ന ചീഫ് ജസ്റ്റസിന്റെ വാഹനത്തിന് മുന്നിലേക്ക് ഇടുക്കി ഉടുമ്പൻചോല സ്വദേശി ടിജോ എടുത്തു ചാടുകയും അസഭ്യം പറയുകയുമായിരുന്നു. 308 വകുപ്പ് പ്രകാരം മുളവുകാട് പോലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇന്ന് ഉച്ചയോടു കൂടി ഇയാളെ കോടതിയിൽ ഹാജരാക്കും. ഇയാൾക്ക് മറ്റെന്തെങ്കിലും ഉദ്ദേശമുണ്ടോ എന്ന് പരിശോധിക്കും എന്ന് പോലീസ് അറിയിച്ചു
https://youtu.be/qUyVxElWeTA