കൊച്ചി മോഡൽ ബലാൽസംഗക്കേസ്; പ്രതികൾ ക്രിമിനൽ പശ്ചാത്തലം ഉള്ളവർ

കവർച്ച മുതൽ സ്വർണ്ണക്കടത്ത് വരെയുള്ള കേസുകളിൽ ഉൾപ്പെട്ടവരാണ് പിടിയിലായത്

കൊച്ചി: മോഡൽ ബലാൽസംഗ കേസിൽ പ്രതികൾ ക്രിമിനൽ പശ്ചാത്തലം ഉള്ളവർ എന്ന് പോലീസ്. കുറ്റകൃത്യങ്ങളിൽ കവർച്ച മുതൽ സ്വർണ്ണക്കടത്ത് വരെയുള്ള കേസുകളിൽ ഉൾപ്പെട്ടവരാണ് പിടിയിലായത്. മോഡലിംഗ് പാർട്ടി തുടങ്ങിയവയുടെ മറവിൽ പ്രവർത്തിക്കുന്ന ലഹരി സെക്സ് റാക്കറ്റുകളെ കുറിച്ചും അന്വേഷിക്കാനാണ് തീരുമാനം.

ഗുരുതരമായ കുറ്റകൃത്യങ്ങളിൽ നേരത്തെ ഉൾപ്പെട്ടവരാണ് കേസിലെ പ്രതികൾ എന്നാണ് പോലീസ് കണ്ടെത്തൽ. കേസിൽ ഉൾപ്പെട്ട നിധിൻ കൊടുങ്ങല്ലൂർ പോലീസ് രജിസ്റ്റർ ചെയ്ത കവർച്ച കേസിലെ പ്രതിയാണ്. മറ്റൊരു പ്രതി വിവേക് സ്വർണ്ണക്കള്ളക്കടത്തിന് പിടിയിലായിട്ടുണ്ട് എന്ന് പോലീസ് വ്യക്തമാക്കുന്നു.

സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് നിരവധി തവണ കസ്റ്റംസ് വിവേകിനെ ചോദ്യം ചെയ്തിട്ടുണ്ട്. കൊച്ചി വിമാനത്താവളത്തിൽ ഗ്രൗണ്ട് ഹാന്റിൽ വിഭാഗത്തിൽ പ്രവർത്തിക്കുമ്പോഴാണ് ഇയാൾ സ്വർണ്ണ കടത്തിന്റെ ഭാഗമാക്കുന്നത്. അതേസമയം മോഡലിംഗ് പാർട്ടി തുടങ്ങിയവയുടെ മറവിൽ ലഹരി സെക്സ് റാക്കറ്റ് ഇടപാടുകളും പരിശോധിക്കുന്നുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

പരാതിക്കാരിയുടെ സുഹൃത്ത് ഡിംമ്പിൽ കൊച്ചിയിലെ ഡി.ജെ പാർട്ടികളിൽ സ്ഥിരം സാന്നിധ്യമാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. യുവതിയെ കൂട്ട ബലാത്സംഗത്തിന് ഇടയാക്കിയ മൂന്ന് പ്രതികൾക്ക് ഡിംമ്പിളുമായി മുൻ പരിചയം ഉണ്ട്. മോഡലിംഗ് മറയാക്കി പ്രതികൾ വേറെയും പെൺകുട്ടികളെ ദുരുപയോഗം ചെയ്തതായി സംശയിക്കുന്നു ഇതിലും അന്വേഷണം പുരോഗമിക്കുകയാണ്.

Exit mobile version