ബെയ്ജിങ്ങ് : ആറ് മാസത്തിനിടയിലെ ആദ്യ കോവിഡ് മരണം ചൈനയിൽ റിപ്പോർട്ട് ചെയ്തു. ഇതോടെ തലസ്ഥാനമായ ബെയ്ജിങ്ങിൽ ചൈന കടുത്ത നിയന്ത്രണങ്ങളിലേക്ക് കടന്നിരിക്കുകയാണ്. ബെയ്ജിങ്ങിൽ അധികൃതർ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. സ്കൂളുകൾ ക്ലാസുകൾ ഓൺലൈനാക്കി.
നഗരത്തിലെ ഏറ്റവും ജനസംഖ്യയുള്ള പ്രദേശമായ ചായോങ്ങിലെ ഓഫീസുകളും റെസ്റ്റോറന്‍റുകളും അടച്ചുപൂട്ടി. വീടിന് പുറത്തിറങ്ങുന്നത് ഒഴിവാക്കാൻ താമസക്കാരോട് ആവശ്യപ്പെട്ടതായാണ് വിവരം.
നവംബർ 19 ന് ചൈനയിൽ 24,435 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഒരു ദിവസം മുമ്പ് കേസുകളുടെ എണ്ണം 24,473 ആയിരുന്നു. ഇതിൽ നേരിയ കുറവുണ്ടായതായി ദേശീയ ആരോഗ്യ കമ്മിഷൻ പറഞ്ഞു.
https://youtu.be/qUyVxElWeTA