ഇടുക്കി: ശാന്തൻപാറയിൽ കാട്ടാന ആക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ടു. ശാന്തൻപാറ തലക്കുളം സ്വദേശി സാമുവൽ ആണ് മരിച്ചത്. ഏലത്തോട്ടത്തിൽ കൃഷിപ്പണികൾ ചെയ്യുന്നതിനിടെയാണ് ഒറ്റയാന്റെ ആക്രമണം ഉണ്ടായത്.
ഇന്ന് രാവിലെ തലകുളത്തുള്ള ഏലത്തോട്ടത്തിൽ കൃഷിപ്പണിക്കായി പോകുമ്പോഴാണ് ആക്രമണം ഉണ്ടായത്. പ്രദേശത്ത് കാട്ടാന ശല്യം അതിരൂക്ഷമാണ് ഇത് തടയുന്നതിന് വേണ്ടി വനം വകുപ്പ് യാതൊരു തരത്തിലുള്ള സംവിധാനങ്ങളും ഏർപ്പെടുത്തിയില്ല എന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. മൃതദേഹം തോട്ടത്തിൽ നിന്നും ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന നടപടികൾ പുരോഗമിക്കുകയാണ്.
https://youtu.be/qUyVxElWeTA