പാലക്കാട്: ഫുട്‌ബോള്‍ ലോകകപ്പിന് പിന്തുണയുമായി ഒലവക്കോട് ഫുട്‌ബോള്‍ പ്രേമികള്‍ നടത്തിയ റാലിയില്‍ സംഘര്‍ഷം. കല്ലേറില്‍ രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റു. ടൗണ്‍ നോര്‍ത്ത് സ്റ്റേഷനിലെ എഎസ്‌ഐ മോഹന്‍ദാസ്, സിപിഒ സുനില്‍കുമാര്‍ എന്നിവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
റാലി അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിലെത്തിയത്. ഫുട്‌ബോള്‍ പ്രേമികളെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിവീശി. സംഭവത്തില്‍ റാലിയില്‍ പങ്കെടുത്ത 40 പേരെ കസ്റ്റഡിയിലെടുത്തു.
https://youtu.be/qUyVxElWeTA