കാര്‍ത്തിക് ആര്യന്‍ നായകനാകുന്ന ‘ഫ്രെഡ്ഡി’, ഗാനം പുറത്ത്

കാര്‍ത്തിക് ആര്യന്‍ നായകനാകുന്ന ചിത്രമാണ് ഫ്രെഡ്ഡി. ശശാങ്ക ഘോഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇത് ഒരു ആക്ഷന്‍ ത്രില്ലര്‍ ചിത്രമായിരിക്കും. ‘ഫ്രെഡ്ഡി’ എന്ന ചിത്രത്തിലെ ഒരു ഗാനം പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. അലയ നായികയാകുന്ന ചിത്രത്തിലെ ‘തും ജോ മിലോ’ എന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുക. ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറില്‍ ഡയറക്ടര്‍ റിലീസായി എത്തുന്ന ചിത്രം ഡിസംബര്‍ രണ്ടിനാണ് സ്ട്രീമിംഗ് തുടങ്ങുക. ‘ഫ്രെഡ്ഡി’ പോലൊരു ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ താന്‍ ഭാഗ്യവാനാണെന്നാണ് കാര്‍ത്തിക് ആര്യന്‍ പറയുന്നത്. ഇതിനു മുമ്പ് താന്‍ ചെയ്യാത്ത തരത്തിലുള്ള ഒരു ചിത്രമാണ് ‘ഫ്രെഡ്ഡി’ എന്നും കാര്‍ത്തിക് ആര്യന്‍ പറയുന്നു.

 

Exit mobile version