ഭക്ഷണ കാര്യത്തിൽ വിട്ടുവീഴ്ചയില്ല; ലാറ്റിനമേരിക്കന്‍ ടീമുകള്‍ ഖത്തറിലെത്തിയത് 900 കിലോ ബീഫുമായി

നാട്ടിലെ വിഭവങ്ങള്‍ ഖത്തറിലും ആസ്വദിക്കാന്‍ മറ്റ് അനേകം സജ്ജീകരണങ്ങളും ടീം മാനേജ്‌മെന്റ് ഒരുക്കിയിട്ടുണ്ട്.

ഫിഫാ ലോകകപ്പിനായിയുള്ള എല്ലാ തയാറെടുപ്പുകളുമായി ലാറ്റിനമേരിക്കന്‍ ടീമുകളായ അർജന്റീനയും ഉറുഗ്വേയും ഖത്തറിലെത്തി കഴിഞ്ഞു. മികച്ച സൗകര്യങ്ങളോടൊപ്പം കളിക്കാരുടെ ഭക്ഷണ കാര്യത്തിലും അതീവ ശ്രദ്ധയാണ് ടീം മാനേജ്‌മെന്റ് പുലർത്തുന്നത്. ഇതായി 900 കിലോഗ്രാമോളം ബീഫുമായാണ് ഇരുരാജ്യങ്ങളും ഖത്തറിൽ എത്തിയിരിക്കുന്നത്.

ബീഫ് പ്രേമികളായ ലാറ്റിന്‍ അമേരിക്കക്കാരുടെ സംസ്‌കാരവുമായി ഇഴുകിചേർന്ന ഭക്ഷണമാണ് അസാദോ. ഏറെ പ്രകൃതിദത്തവും സുസ്ഥിരവുമായ ഉത്പന്നമാണ് അസാദോ. അതിന്റെ ഗുണനിലവാരം ലോകത്തെ അറിയിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ലോകകപ്പ് അതിന് ഏറ്റവും അനുയോജ്യമാണ് എന്ന് ഉറുഗ്വേയ് ഫുട്‌ബോൾ അസോസിയേഷൻ പറയുന്നു.

എന്റെ ഏറ്റവും പ്രിയപ്പെട്ട ഭക്ഷണമാണ് അസാദോ. അസാദോ ഒരു വിഭവം മാത്രമല്ല, അതിനും മുകളിലാണ്. ഞങ്ങളുടെ സംസ്‌കാരത്തിന്റെ ഭാഗമാണ് അസാദോ. ഇത് കഴിക്കുന്ന സമയത്താണ് ഞാൻ കളിച്ചും ചിരിച്ചും ഇരിക്കുന്നത്. എല്ലാവരും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നു അസാദോ എന്ന് അർജന്റീനയുടെ കോച്ച് ലയണൽ സ്‌കലോനി പറയുന്നു. നാട്ടിലെ വിഭവങ്ങള്‍ ഖത്തറിലും ആസ്വദിക്കാന്‍ മറ്റ് അനേകം സജ്ജീകരണങ്ങളും ടീം മാനേജ്‌മെന്റ് ഒരുക്കിയിട്ടുണ്ട്.

https://youtu.be/4EdLN6eroLY

Exit mobile version