ദോഹ: ആര്‍ത്തിരമ്പിയ കാണികള്‍ക്ക് മുന്നില്‍ വിജയത്തോടെ ലോകകപ്പിന് തുടക്കമിടാമെന്നുള്ള ഖത്തറിന്റെ പ്രതീക്ഷകള്‍ തകര്‍ന്നു. ഇക്വഡോറിയന്‍ കരുത്തിന് മുന്നില്‍ ഉത്തരം മുട്ടിയ ആതിഥേയര്‍ എതിരില്ലാത്ത രണ്ട് ഗോളിന്റെ തോല്‍വിയാണ് സമ്മതിച്ചത്. ലാറ്റിനമേരിക്കന്‍ സംഘത്തിനായി എന്നര്‍ വലന്‍സിയയാണ് രണ്ട് ഗോളും നേടിയത്. ഇരു ?ഗോളുകളും ആദ്യ പകുതിയില്‍ ആയിരുന്നു. ഖത്തറിന്റെ പരിചയസമ്പത്തില്ലായ്മ മുതലെടുത്ത ഇക്വഡോര്‍ ആദ്യ പകുതിയില്‍ നടത്തിയ മിന്നലാക്രമണങ്ങള്‍ക്ക് ഏഷ്യന്‍ പടയ്ക്ക് മറുപടിയില്ലാതെ പോവുകയായിരുന്നു.