കണ്ണൂര്‍: തലശ്ശേരി ഇടയില്‍ പീടികയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റു. തലശ്ശേരി വടക്കുമ്പാട് ന്യൂമാഹി സ്വദേശി യശ്വന്തിനാണ് വെട്ടേറ്റത്. യുവാവ് ഗുരുതരാവസ്ഥയില്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സ്വകാര്യ ബസിലെ ജീവനക്കാരനായ യശ്വന്ത് വൈകിട്ട് ട്രിപ്പ് കഴിഞ്ഞ് മടങ്ങുമ്പോള്‍ ഒരു സംഘം ആളുകള്‍ ഒഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടു പോയി വെട്ടി പരിക്കേല്‍പിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. പ്രതികളെ കുറിച്ച് വിവരം ലഭിച്ചിട്ടില്ല. ബസ് ജീവനക്കാര്‍ തമ്മിലുള്ള തര്‍ക്കമാണ് സംഭവത്തിന് പിന്നില്‍ എന്നാണ് പൊലീസ് പറയുന്നത്.