കണ്ണൂര്‍: ശശി തരൂരിനെ വെച്ച് കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പരിപാടി സംഘടിപ്പിക്കും. വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റിയുടേതാണ് പ്രതികരണം. കോഴിക്കോട്ടെ പരിപാടിയില്‍ പങ്കെടുത്തതിന് നടപടി ഭയക്കുന്നില്ലെന്നും റിജില്‍ മാക്കുറ്റി പറഞ്ഞു. കോഴിക്കോട് താന്‍ പങ്കെടുക്കുന്ന സെമിനാറില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസ് പിന്മാറിയ സംഭവത്തെക്കുറിച്ച് അന്വേഷണം വേണമെന്ന് ശശി തരൂര്‍ ആവശ്യപ്പെട്ടു.
അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ പാടില്ലായിരുന്നുവെന്നും തരൂര്‍ പറഞ്ഞു. തന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഒരു ദിവസം നീണ്ട വിവാദങ്ങള്‍ക്കൊടുവിലാണ് ഈ വിഷയത്തില്‍ അന്വേഷണം വേണമെന്ന് ശശി തരൂരിന്റെ ആവശ്യം. വിവാദങ്ങള്‍ക്കിടെ വടക്കന്‍ കേരളത്തില്‍ തരൂരിന്റെ സന്ദര്‍ശനം തുടരുകയാണ്.
സംഭവത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും പരാതി നല്‍കുമെന്ന് എം കെ രാഘവന് എംപിയും വ്യക്തമാക്കി. സംഭവം അതീവ ഗൗരവകരം എന്നും ഇക്കാര്യം അന്വേഷിക്കാന്‍ കെപിസിസി കമ്മീഷനെ നിയോഗിക്കണമെന്നും എം കെ രാഘവന് എംപി ആവശ്യപ്പെട്ടു. അന്വേഷണ കമ്മീഷനെ നിയോഗിച്ചാല്‍ തെളിവ് നല്കാന് തയ്യാറാണ്. ബന്ധപ്പെട്ട എല്ലാവരോടും കൂടിയാലോചന നടത്തിയ ശേഷമാണ് താന്‍ തരൂരിന്റെ പരിപാടികള്‍ നിശ്ചയിച്ചതെന്നും എം കെ രാഘവന് പറഞ്ഞു.
Discussion about this post