കോഴിക്കോട്: കൂട്ടബലാത്സംഗക്കേസിലെ പ്രതിയായ കോഴിക്കോട് ബേപ്പൂര്‍ കോസ്റ്റല്‍ പൊലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ പി.ആര്‍.സുനു അവധിയില്‍ പ്രവേശിക്കും. ഇന്ന് രാവിലെ വീണ്ടും ഡ്യൂട്ടിയില്‍ പ്രവേശിച്ചത് വിവാദമായതിനെ തുടര്‍ന്നാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആര്‍.അജിത്കുമാര്‍ പി.ആര്‍. സുനുവിനോട് അവധിയില്‍ പോകാന്‍ നിര്‍ദേശം നല്‍കിയത്.
ബലാത്സംഗക്കേസില്‍ ആരോപണവിധേയനായ സുനുവിനെതിരെയുള്ള ആളുകളുടെ പ്രതിഷേധം ഭയന്നാണ് ഏഴു ദിവസത്തെ അവധിയില്‍ പ്രവേശിക്കാന്‍ എഡിജിപി നിര്‍ദേശം നല്‍കിയതെന്നാണ് വിവരം.
https://youtu.be/4EdLN6eroLY
ബലാത്സംഗം അടക്കം നിരവധി കേസുകളില്‍ പ്രതിയായ ഇയാള്‍ക്കെതിരെ വകുപ്പുതല നടപടികള്‍ അടക്കമുള്ളവ പരിഗണനയിലിരിക്കെ കോഴിക്കോട് ബേപ്പൂര്‍ കോസ്റ്റല്‍ പൊലീസ് സ്റ്റേഷനില്‍ എത്തി ഇയാള്‍ ചുമതലയേറ്റത് വിമര്‍ശനങ്ങള്‍ക്ക് കാരണമായി.
താന്‍ നിരപരാധിയാണെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും സുനു മാധ്യമങ്ങളോട് വിശദീകരിക്കുകയും ചെയ്തു. പരാതിക്കാരിയെ അറിയുകയോ കാണുകയോ ചെയ്തിട്ടില്ലെന്നും സുനു പറയുന്നു. സത്യം ഒന്നേയുള്ളൂ, സത്യമേവ ജയതേ എന്നായിരുന്നു ഇതേക്കുറിച്ചുള്ള ചോദ്യങ്ങളോട് സുനുവിന്റെ പ്രതികരണം.
Discussion about this post