ഗുജറാത്ത്‌ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ 10,000 ഒരുരൂപ നാണയം കെട്ടിവച്ച്‌ കൂലിത്തൊഴിലാളി

ഗാന്ധിനഗർ നോർത്ത്‌ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായാണ്‌ കൂലിത്തൊഴിലാളിയായ പറ്റ്‌നി മത്സരിക്കുന്നത്‌

അഹമ്മദാബാദ്‌: ഗുജറാത്ത്‌ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ 10,000 ഒരു രൂപ നാണയം കെട്ടിവച്ച്‌ തൊഴിലാളി. ഗാന്ധിനഗറിൽ 2019ൽ ഹോട്ടൽ നിർമാണത്തിനായി പൊളിച്ച ചേരിയിലെ അന്തേവാസിയായിരുന്ന മഹേന്ദ്ര പറ്റ്‌നിയാണ്‌ ഒരു രൂപ നാണയമായി കെട്ടിവച്ചത്‌. ഗാന്ധിനഗർ നോർത്ത്‌ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായാണ്‌ കൂലിത്തൊഴിലാളിയായ പറ്റ്‌നി മത്സരിക്കുന്നത്‌.

https://youtu.be/4EdLN6eroLY

ഗാന്ധിനഗർ മഹാത്മാ മന്ദിറിന്‌ സമീപമുള്ള ചേരിയിലെ 521 കുടുംബങ്ങളാണ്‌ 2019ൽ കുടിയൊഴിപ്പിക്കപ്പെട്ടത്‌. പകരം വെള്ളവും വെളിച്ചവുമില്ലാത്ത മറ്റൊരിടത്തേക്ക്‌ മാറ്റി പാർപ്പിച്ചു. ഇതിനോടുള്ള പ്രതിഷേധമായാണ്‌ മത്സരിക്കുന്നത്‌. പ്രദേശത്തുള്ള തൊഴിലാളികളിൽനിന്നാണ്‌ ഒരുരൂപ നാണയം സമാഹരിച്ചത്‌. നിലവിൽ താമസിക്കുന്ന സ്ഥലത്തുനിന്നും മാറാൻ അധികാരികൾ നിർബന്ധിതരാക്കുന്നുണ്ടെന്ന്‌ പറ്റ്‌നി പറഞ്ഞു.

Exit mobile version