ഗുജറാത്ത് തെരഞ്ഞെടുപ്പ്; പ്രധാനമന്ത്രി ഇന്ന് നാല് റാലികളില്‍ പങ്കെടുക്കും

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി നേരിടേണ്ടി വന്ന മേഖലകള്‍ കേന്ദ്രീകരിച്ചാണ് പ്രചാരണം

അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ബിജെപിക്കായി ഇന്ന് സൗരാഷ്ട്ര മേഖലയില്‍ റാലികള്‍ നടത്തും. രാവിലെ സോംനാഥ ക്ഷേത്രം സന്ദര്‍ശിച്ചതിന് ശേഷം നാലിടങ്ങളില്‍ പ്രധാനമന്ത്രി റാലിയില്‍ പങ്കെടുക്കും.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി നേരിടേണ്ടി വന്ന മേഖലകള്‍ കേന്ദ്രീകരിച്ചാണ് പ്രചാരണം.സംസ്ഥാനത്ത് നാളെയും മറ്റന്നാളും തുടരുന്ന മോദി 8 സ്ഥലങ്ങളില്‍ റാലി നടത്തുമെന്ന് ബിജെപി സംസ്ഥാന ഘടകം അറിയിച്ചു.

https://youtu.be/PruoEz9s3lE

നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഗുജറാത്തില്‍ ഇന്നലെ ബിജെപി റോഡ് ഷോ നടത്തിയിരുന്നു. വല്‍സാഡ് ജില്ലയിലാണ് ആയിരങ്ങളെ അണിനിരത്തി വമ്പന്‍ റോഡ് ഷോ നടത്തിയത്. ബിജെപിയും ഗുജറാത്തും തമ്മില്‍ അഭേദ്യ ബന്ധമെന്ന് മോദി വല്‍സാഡിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞു.

ബിജപിയുടെ ഭരണകാലത്ത് വലിയ തോതില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നു. കോണ്‍ഗ്രസിന്റെ ഭരണകാലത്ത് ഒരു ജിബി ഇന്റര്‍നെറ്റിന് 300 രൂപ നല്‍കേണ്ടിയിരുന്നു. മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതോടെ അത് പത്ത് രൂപയിലേക്ക് കുറഞ്ഞെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അടുത്ത മൂന്ന് ദിവസവും ഗുജറാത്തിലെ വിവിധ ഭാഗങ്ങളില്‍ നരേന്ദ്രമോദി തെരഞ്ഞെടുപ്പ് റാലികളില്‍ സംസാരിക്കും.അടുത്ത മാസം ഒന്ന് അഞ്ച് തീയതികളില്‍ രണ്ട് ഘട്ടങ്ങളിലായാണ്
ഗുജറാത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.

Exit mobile version