മലപ്പുറത്ത് തോണി മറിഞ്ഞ് രണ്ടുപേർ മരിച്ചു, രണ്ടുപേരെ കാണാതായി

ഇവർക്കായുള്ള തെരച്ചിൽ തുടരുകയാണ്

തിരൂർ: മലപ്പുറം തിരൂർ പുറത്തൂരിൽ തോണി മറിഞ്ഞ് രണ്ടു പേർ മരിച്ചു. റുഖിയ, സൈനബ എന്നിവരാണ് മരിച്ചത്. രണ്ടു പേരെ കാണാതായി. ഇവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. രണ്ടുപേരെ രക്ഷപ്പെടുത്തി. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.

കക്ക വാരുന്ന തൊഴിലാളികളാണ് അപകടത്തിൽപെട്ടത്. ആലത്തിയൂരിലെ ഇമ്പിച്ചിബാവ ആശുപത്രിയിലാണ് മരിച്ചവരുടെ മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്നത്.

Exit mobile version