വാള്‍നട്ട്, ഗുണങ്ങള്‍ നിരവധി

ഒമേഗ-3 ഫാറ്റി ആസിഡുകള്‍, ഫൈറ്റോസ്റ്റെറോള്‍, ആന്റിഓക്സിഡന്റുകള്‍ തുടങ്ങിയ പോഷകങ്ങളാല്‍ സമ്പുഷ്ടമാണ് വാള്‍നട്ട്. ഈ ബയോ-ആക്ടീവ് ഘടകങ്ങള്‍ക്ക് കാന്‍സര്‍ വിരുദ്ധ ഗുണങ്ങള്‍ ഉണ്ടായിരിക്കാം. ഇത് ട്യൂമറുകളുടെ വളര്‍ച്ചയെ തടയുക മാത്രമല്ല, സ്തനാര്‍ബുദം, പ്രോസ്റ്റേറ്റ് കാന്‍സര്‍ എന്നിവ വികസിപ്പിക്കാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

വിറ്റാമിന്‍ ഇ, മെലറ്റോണിന്‍, പോളിഫെനോള്‍സ് തുടങ്ങിയ ആന്റിഓക്സിഡന്റുകള്‍ വാള്‍നട്ടില്‍ അടങ്ങിയിരിക്കുന്നു. ആന്റി-ഇന്‍ഫ്‌ലമേറ്ററി ഒമേഗ -3 ഫാറ്റുകളുടെ ഗുണം നിറഞ്ഞ വാള്‍നട്ട് ഒരാളുടെ രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താന്‍ സഹായിക്കുന്നു. വാള്‍നട്ടില്‍ ഗുണമേന്മയുള്ള പ്രോട്ടീന്‍, വിറ്റാമിന്‍ ഇ, കോപ്പര്‍, വിറ്റാമിന്‍ ബി6 എന്നിവയും അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.

ആസ്ത്മ, ആര്‍ത്രൈറ്റിസ്, എക്സിമ, ടൈപ്പ് 2 പ്രമേഹം തുടങ്ങി നിരവധി രോഗങ്ങളുടെ മൂലകാരണം വീക്കമാണ്. വാള്‍നട്ടിലെ പോളിഫെനോള്‍സ് വീക്കം ചെറുക്കാന്‍ സഹായിക്കും. വാള്‍നട്ടിലെ ഒമേഗ-3 ഫാറ്റ്, മഗ്‌നീഷ്യം, അര്‍ജിനൈന്‍ അമിനോ ആസിഡ് എന്നിവയും വീക്കം കുറയ്ക്കും. വാള്‍നട്ടില്‍ ഏറ്റവും ഉയര്‍ന്ന ഒമേഗ -3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയ സംബന്ധമായ അസുഖങ്ങള്‍, സന്ധിവാതം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കും

വാള്‍നട്ടില്‍ നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് കുടലിന്റെ ആരോഗ്യത്തിന് നല്ലതാണ്. വാള്‍നട്ട് വിശപ്പ് കുറയ്ക്കുകയും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ഓരോ ദിവസവും ഒരു പിടി വാല്‍നട്ട് കൊഴുപ്പ് നഷ്ടപ്പെടുത്തുന്നതിനും ആരോഗ്യകരമായ ശരീരഭാരം പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കും.

 

Exit mobile version