മലയാളികള്‍ക്ക് ഏറെ സുപരിതിനായ തെന്നിന്ത്യന്‍ താരങ്ങളില്‍ ഒരാളാണ് അബ്ബാസ്. കണ്ണെഴുതി പൊട്ടും തൊട്ട് എന്ന സിനിമയിലൂടെയാണ് നടന്‍ മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളായി മാറിയത്. ചിത്രത്തിലെ മൂസക്കുട്ടി എന്ന കഥാപാത്രത്തിലൂടെ ധാരാളം ആരാധകരെയാണ് ഇദ്ദേഹം കേരളത്തില്‍ നിന്നും സ്വന്തമാക്കിയത്. നിരവധി തെന്നിന്ത്യന്‍ സിനിമകളില്‍ ഇദ്ദേഹം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. സിനിമയില്‍ ഇപ്പോള്‍ സജീവമല്ലാത്ത അബ്ബാസ് ശസ്ത്രക്രിയയ്ക്ക് വിധേയനായെന്ന വിവരമാണ് പുറത്തുവരുന്നത്.
ആശുപത്രിയില്‍ ആയിരിക്കുമ്പോള്‍ എന്റെ ഉത്കണ്ഠകള്‍ ഏറ്റവും മോശമായ നിലയിലേക്ക് എത്തും. പക്ഷെ അവിടെയിരുന്നപ്പോള്‍ ചില ഭയങ്ങളെ മറികടക്കാന്‍ ഞാന്‍ ശ്രമിച്ചു. എന്റെ മനസിനെ ശക്തിപ്പെടുത്താന്‍ ഞാന്‍ സ്വയം പ്രയത്‌നിച്ചു കൊണ്ടിരുന്നു. ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി ഉടന്‍ വീട്ടിലെത്തണം. നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്കും ആശംസകള്‍ക്കും നന്ദി, എന്നായിരുന്നു ശസ്ത്രക്രിയയ്ക്ക് മുമ്പ് താരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. അതേസമയം, നിരവധി ആളുകള്‍ ആണ് നടന് എന്താണ് രോഗം എന്ന് തിരക്കിക്കൊണ്ട് രംഗത്തെത്തുന്നത്. ഇക്കാര്യത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.