പ്രശസ്ത സംവിധായകൻ സക്കരിയയെ നായകനാക്കി ഷമീം മൊയ്തീൻ സംവിധാനം ചെയ്യുന്ന ‘കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പ’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസായി.
ഹരിത എന്റർടൈൻമെന്റ്സിന്റെ ബാനറിൽ സാൽവൻ നിർമ്മിക്കുന്ന കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പ എന്ന ചിത്രത്തിന്റെ ചിത്രീകരണം ഇന്ന് കോഴിക്കോട് ആരംഭിച്ചു. സൽവാൻ ആണ് ചിത്രം നിർമ്മിക്കുന്നത്.
ആഷിഫ് കക്കോടി തിരക്കഥ, സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷാഫി കോറോത്ത് നിർവഹിക്കുന്നു. നിഷാദ് അഹമ്മദ് എഴുതിയ വരികൾക്ക് ശ്രീഹരി കെ നായര്‍ സംഗീതം പകരുന്നു.
എഡിറ്റര്‍- ഷഫീഖ് വി ബി,ലൈൻ പ്രൊഡ്യൂസർ-ഹാരിസ് ദേശം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഗിരീഷ് അത്തോളി, പ്രൊഡക്ഷന്‍ ഡിസൈനര്‍-അനീസ് നടോടി,ആര്‍ട്ട്സ്- അസീസ് അരുവാരക്കുണ്ട്, മേക്കപ്പ്-റബീഷ് ബാബു പി,കോസ്റ്റ്യൂം ഡിസൈനര്‍- ഇര്‍ഷാദ് ചെറുകുന്ന്, സൗണ്ട് ഡിസൈന്‍- പി സി വിഷ്ണു, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍-ഷിന്റോ വടക്കേക്കര,സ്റ്റില്‍സ്- രോഹിത് കെ സുരേഷ്, കൊറിയോഗ്രാഫി- മന്‍സൂര്‍, വി എഫ് എക്‌സ്-ഇജിജി വൈറ്റ് വി എഫ് എക്‌സ്,പോസ്റ്റര്‍ ഡിസൈന്‍-സീറോ ഉണ്ണി,പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- ഹാരിസ് റഹ്മാന്‍, പി ആർ ഒ-എ എസ് ദിനേശ്.
https://youtu.be/7nJIAoWE0I4