ഹരിത എന്റർറ്റൈന്മെന്റ്സിന്റെ ബാനറിൽ സൽവാൻ നിർമിച്ച് നവാഗതനായ ഷമീം മൊയ്‌ദീൻ സംവിധാനം ചെയ്യുന്ന ‘കമ്മ്യുണിസ്റ്റ് പച്ച അഥവാ അപ്പ’ കോഴിക്കോട് ചിത്രീകരണം ആരംഭിച്ചു. സംവിധായകൻ സക്കറിയ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ രചന ആഷിഫ് കക്കോടിയാണ്.
അൽത്താഫ് സലിം, അഭിരാം രാധാകൃണൻ, രഞ്ജി കാങ്കോൽ,ആർ ജെ അനുരൂപ്,ബാലൻ പാറക്കൽ,സരസ ബാലുശ്ശേരി, കനകം, നവാസ് വള്ളിക്കുന്ന്, ശംസുദ്ധീൻ ഷംസു,ഹിജാസ് ഇക്ബാൽ, നയന,നൂറുദ്ധീൻ അലി അഹ്മദ് ,നാസർ കറുത്തേനി എന്നിവർക്കൊപ്പം പുതുമുഖ നായിക നാസ്‌ലിൻ സലിം ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
നിഷാദ് അഹമ്മദ്, എഴുതിയ വരികൾക്ക്, ശ്രീഹരി കെ നായർ സംഗീതം പകരുന്നു. ഷാഫി കോറോത് ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റർ-ഷഫീഖ് വി ബി. ലൈൻ പ്രൊഡ്യൂസർ- ഹാരിസ് ദേശം, പ്രൊഡക്ഷൻ ഡിസൈനർ-അനീസ് നാടോടി, ആർട്ട്സ്-അസീസ് കരിവാരക്കുണ്ട്, കോസ്റ്റ്യൂംസ്-ഇർഷാദ് ചെറുകുന്ന്.
സൗണ്ട് – പി സി വിഷ്ണു,മേക്കപ്പ് – റബീഷ് ബാബു പി പ്രൊഡക്ഷൻ കൺട്രോളർ-ഗിരീഷ് അത്തോളി, ചീഫ് അസ്സോസിയേറ്റ്- ഷിന്റോ വടക്കേക്കര സ്റ്റിൽസ്-രോഹിത് കെ സുരേഷ്, കോറിയോഗ്രാഫി- മൻസൂർ വി എഫ് എക്സ്-എഗ്ഗ് വൈറ്റ് വി എഫ് എക്സ് പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ഹാരിസ് റഹ്മാൻ പോസ്റ്റർ ഡിസൈൻ- സീറോ ഉണ്ണി, പി ആർ ഓ-എ എസ് ദിനേശ്.
https://youtu.be/7nJIAoWE0I4
Discussion about this post