വഖഫ് നിയമനം; സര്‍ക്കാരിനെ അഭിനന്ദിച്ചതിനെതിരെ സമസ്തയ്ക്കുള്ളില്‍ വിമർശനം

കോഴിക്കോട് ഫറോക്കില്‍ എസ്കെഎസ്എസ്എഫ് സംഘടിപ്പിച്ച പൊതുപരിപാടിയിലാണ് ഭിന്നാഭിപ്രായങ്ങള്‍ ഉയര്‍ന്നുവന്നത്.

കോഴിക്കോട്: വഖഫ് നിയമനത്തില്‍ സര്‍ക്കാരിനെ അഭിനന്ദിച്ചതിനെതിരെ സമസ്തയ്ക്കുള്ളില്‍നിന്ന് വിമര്‍ശനം. ബാഗ് തട്ടിപ്പറിച്ചയാള്‍ അത് തിരിച്ച് നല്‍കിയതിനെ സ്വാഗതം ചെയ്തത് പോലെയാണ് സര്‍ക്കാരിന്‍റെ നടപടിയെ പിന്താങ്ങിയതെന്ന് മുഷാവറ അംഗം ബഹാവുദീന്‍ നഖ്​വി പറഞ്ഞു. മുന്‍ഗാമികള്‍ ആരും ചെയ്യാത്ത പ്രവൃത്തിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സമസ്ത ആര്‍ക്കും കീഴടങ്ങിയിട്ടില്ലെന്നും രാഷ്ട്രീയക്കാര്‍ക്ക് മുകളിലാണ് സമസ്തയെന്നും മറ്റൊരു മുഷാവറ അംഗമായ മുക്കം ഉമര്‍ ഫൈസി മറുപടി നല്‍കി. കോഴിക്കോട് ഫറോക്കില്‍ എസ്കെഎസ്എസ്എഫ് സംഘടിപ്പിച്ച പൊതുപരിപാടിയിലാണ് ഭിന്നാഭിപ്രായങ്ങള്‍ ഉയര്‍ന്നുവന്നത്.

Exit mobile version